സ്നേഹം


എന്നും ആട്ടിയോടിക്കാറുള്ള വീട്ടുകാർ എന്നെ മാടി വിളിച്ചു ചോറ് തന്നപ്പോൾ ഞാൻ വിചാരിച്ചു അവർക്ക് എന്നോടുള്ള ദേഷ്യം മാറിയെന്നു..!!

എന്റെ കഴുത്തിൽ പിടിച്ചു ഉയർത്തിയപ്പോൾ ഞാൻ കരുതി അവരെന്നെ കൊഞ്ചിക്കുകയാണെന്ന്..!!

ആ ഇരുട്ടിലേക്ക് ഇറക്കുമ്പോൾ ഞാൻ കരുതി ഞാൻ ഉറങ്ങിയെന്നു..!!

ചാക്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കി അവരെന്നെ എവിടെയോ ഉപേക്ഷിച്ചതാണെന്ന്!!

അവിടെ വിറകുപുരയിൽ എന്റെ കുഞ്ഞുങ്ങൾ വിശന്നു കരയുന്നുണ്ടാകുമോ! അവർക്കെന്നെ കല്ലെറിഞ്ഞു ഓടിക്കാമായിരുന്നു...

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts