Better Climax


രാവിലെ നല്ലൊരു ചിരിയോടെയാകും എണീക്കുക എന്നാണ് ഞാൻ കരുതിയിരുന്നത്, ഉറക്കത്തിൽ ആരോ തട്ടി വിളിക്കുന്നു, അച്ഛനാണ്, കണ്ണ് തുറന്ന് നോക്കിയപ്പോൾ കുറച്ചു പേരൊക്കെ മുറിയിലുണ്ട് വല്ലാത്തൊരു സഹതാപത്തിന്റെ നോട്ടം.

"എടാ, നമ്മുടെ പെൺകുട്ടി ആരുടെയോ കൂടെ..." അച്ഛനൊന്ന് പറഞ്ഞൊപ്പിച്ചു. വിവാഹദിവസം അതിങ്ങനെ മുഴുവനാക്കി പറയേണ്ടതില്ലല്ലോ... " ഇന്നലെ തൊട്ട് അവർ അന്വേഷിക്കുവായിരുന്നു, ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ.. " കേട്ടതും ഞാനെന്താ ആയതെന്ന് എനിക്കറിയില്ല.

പണ്ടൊക്കെ സിനിമയിൽ നായകനൊപ്പം നായിക ഒളിച്ചോടുന്ന സീനിൽ ഒരുപാട് കൈയ്യടിച്ചിരുന്നു, അപ്പോഴെല്ലാം ഒരു തെറ്റും ചെയ്യാതെ തന്നെ കോമാളികളായി പോകുന്ന മനുഷ്യരെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിരുന്നില്ല...

ജീവിതത്തിൽ മനോഹരമായി ഓർക്കേണ്ടിയിരുന്നൊരു ദിവസം... പക്ഷെ ആദ്യം കണ്ടപ്പോഴേ ഞാൻ ചോദിച്ചിരുന്നു, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ തന്നെ ഒഴിഞ്ഞേക്കാമെന്നും പറഞ്ഞതായിരുന്നു, എന്നിട്ടും...

അല്ലെങ്കിലും സ്നേഹിച്ചവർ ഒന്നിക്കട്ടെ, നീതി അതാണല്ലോ, The better Climax..!! സ്നേഹം കൊണ്ടു പറ്റിക്കപ്പെട്ട പൊട്ടന്റെ കഥയൊക്കെ ആർക്കാണ് കേൾക്കേണ്ടത് അല്ലെ? ചായക്കൊപ്പം ചിരിക്കാനൊരു കാര്യം..!!

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts