ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു..!!
നീ ഇഷ്ടമല്ല എന്ന് പറഞ്ഞ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു.
ഞാൻ... ഞാൻ ഏറെ വൈകിയാണ് ഉറങ്ങിയത്, എന്നത്തേതിലും നേരത്തെ തന്നെ കിടന്നിരുന്നു, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...
കുറേ നേരം തിരിഞ്ഞപ്പോ കവിളിൽ തലയിണയുടെ നനവ് അറിയുന്നുണ്ടായിരുന്നു, ഞാൻ കുറേ കരഞ്ഞെന്ന് മനസ്സിലായി...
അന്ന് പുറത്ത് നല്ല മഴ ഉണ്ടായിരുന്നു, ഞാൻ ഓർത്തു ചിലപ്പോ മഴയും ആരെയോ അത്രമേൽ ആഴത്തിൽ ഇഷ്ടപ്പെട്ടിട്ടുണ്ടാകും...
നസീഫ് കലയത്ത് / ചിതലുകൾ
Comments
Post a Comment