ഞാൻ മിസ്സ്‌ ചെയ്യാറുള്ള എന്നോട്


ഞാൻ എവിടെയൊക്കെയോ മിസ്സ്‌ ചെയ്യാറുള്ള എന്നോട്,

ജീവിതം ഇടക്കൊക്കെ ഇങ്ങനെ മടുക്കുന്നുണ്ടെടോ, ഞാനിങ്ങനെ എവിടെയോ എപ്പഴോ സ്റ്റക്ക് ആയത് പോലെയൊക്കെ ഒരു തോന്നല്...

കൂടെ ഉള്ളോരൊക്കെ രക്ഷപെടുമ്പോ മുമ്പോട്ട് ഓടാൻ പറ്റാതെ കുടുങ്ങി പോയത് പോലെ ഒക്കെ തോന്നാണ്, ചിലപ്പോ ഒക്കെ ഓരോ തോന്നലാവും അല്ലെ...

ആവട്ടെ, ഇപ്പൊ പണ്ടത്തെ ചിരിയൊന്നും ഇല്ല, ഒന്നിനും പഴയ ആ രസം കിട്ടണില്ല, വല്ലാത്തൊരു മടുപ്പ്, മടി. പല തമാശ പോലും രസിക്കാത്ത പോലെ...

ചിലപ്പോ തോന്നും തന്ത വൈബ് ആയെന്ന്, ചിലപ്പോ തോന്നും maturity ആണെന്ന്, അതൊക്കെ ഇങ്ങനെ ഒന്നും ആസ്വദിക്കാൻ പറ്റാതെ ആകുന്നത് ആണോ, അല്ലല്ലോ...

എനിക്കറിയില്ല, ഒക്കെ ശരിയാവും, ശരിയാവട്ടെ, ഒരുപാട് സംസാരിക്കുന്ന, ചിരിക്കുന്ന എന്നെ മിസ്സ്‌ ചെയ്യിണ്ട് ട്ടോ...
തിരിച്ചു കൊണ്ട് വരണം...

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts