നമ്മളെന്തെ മിണ്ടാതെയായി..!?
ഞാൻ ഓർക്കുകയായിരുന്നു നമ്മൾ എത്ര നല്ല സുഹൃത്തുക്കൾ ആയിരുന്നു അല്ലെ, പരസ്പരം എല്ലാം അറിയാം എന്ന് വിശ്വസിക്കുന്നവർ...
സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം ഓടി ചെന്ന് പറയുന്നവർ, എന്നിട്ടും പരസ്പരം അറിയാത്ത മനുഷ്യരായത് എപ്പോഴാണ്..?
ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു, ഒരുമിച്ചു നടന്നിട്ടും സ്കൂൾ മാറിയപ്പോ പരസ്പരം നന്നായിട്ട് അറിയാവുന്ന മനുഷ്യരായി മാറി...
എനിക്ക് ഇടക്ക് തോന്നും നിന്നെ ഒന്ന് വിളിച്ചാലോ എന്ന്, അല്ലെങ്കിൽ മെസ്സേജ് അയച്ചാലോ എന്ന്, പക്ഷെ നിനക്കും അതൊക്കെ ആകാമല്ലോ എന്ന തോന്നൽ കൊണ്ട് പിന്നോട്ട് നിക്കും...
പിന്നെ ആലോചിക്കും നീയും ചിലപ്പോൾ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടാകും ഇങ്ങനെ ചിന്തിച്ചു വിളിക്കാതെ ആകും എന്ന്...
എനിക്ക് ആ പഴയ നമ്മളായാൽ കൊള്ളാം എന്നുണ്ട്, നിനക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ..!?
നസീഫ് കലയത്ത് / ചിതലുകൾ
Comments
Post a Comment