നബീസുമ്മ


"നബീസുമ്മ ഇങ്ങൾക്ക് പിന്നെ കല്യാണം കഴിക്കണം എന്നൊന്നും തോന്നിയിട്ടില്ലേ..!?" ഞാൻ കാണുന്ന കാലം തൊട്ട് ഹജ്ജിന് പോയ മമ്മദ്ക്കാനെ ഓർത്തു ഇരിക്കാണ് നബീസുമ്മ 

" ഇല്ല്യ കുട്ട്യേ, മമ്മദ്ക്ക എന്നേലും ഒരൂസം വരും നിക്ക് ഒറപ്പണ്ട്... " അത് പറയുമ്പോഴും നബീസുമ്മാന്റെ കണ്ണിലൊരു തിളക്കം കാണാമായിരുന്നു.

"അല്ല, അതൊരു തോന്നലല്ലേ, അന്ന് ആ പത്തേമാരിയിൽ പോയ ആരും തിരിച്ചു വന്നീലാല്ലോ..." ഞാൻ വീണ്ടും ചോദിച്ചു. നബീസുമ്മ എന്നെ നോക്കിയൊന്ന് ചിരിച്ചു.

"അപ്പൊ പിന്നെ എങ്ങനെയാ മമ്മദ്ക്കാ വരാ..!?കപ്പല് മുങ്ങീണ്ടെങ്കിലോ...?" ഞാൻ പെട്ടെന്ന് ചോദിച്ചു പോയതാണ്. പക്ഷെ ചോദിച്ചതിന് ശേഷം വേണ്ടിയിരുന്നില്ല എന്ന് തോന്നി...

നബീസുമ്മന്റെ മുഖം പെട്ടെന്ന് മാറി, കുറച്ചു നേരം മിണ്ടാതെ ഇരുന്നതിന് ശേഷം പറഞ്ഞു, " ഇല്ല വരും, വരുമ്പോ ഞാൻ ഇവിടെ മൂപ്പരുടെ മണവാട്ടി ആയി തന്നെ ഇരിക്കും, ഇല്ലേൽ... "

"ഇല്ലേൽ...?" ഞാൻ ചോദിച്ചു. "ഇല്ലേൽ ഞാൻ മൂപ്പരുടെ മണവാട്ടി ആയി തന്നെ മരിക്കും..." മുഖത്തൊരു കാർമേഘം കാണാൻ പറ്റുന്നുണ്ടായിരുന്നു. വീണ്ടും അത് പെയ്യാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല.

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts