ഞാൻ നിങ്ങളെ സ്നേഹിക്കുന്നു...!!


ഞാൻ നിങ്ങളെ സ്നേഹിക്കുന്നു...!!

ഞാൻ അതൊരിക്കലും നിങ്ങളോട് പറഞ്ഞിട്ടില്ല, ഇനിയങ്ങോട്ട് പറയാനും പോകുന്നുമില്ല. കണ്ടാൽ സുഖമാണോ എന്ന് ചോദിക്കുക പോലും ചെയ്യില്ല, എന്തിനേറെ കണ്ടാൽ ചിരിക്കുക പോലുമില്ല..!!

ദൂരെ നിന്ന് മാത്രം ഞാൻ നിങ്ങളെ കണ്ടോളാം, നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞാനും സന്തോഷം കണ്ടെത്തിക്കോളാം...!!

നിങ്ങൾ ചിരിക്കുമ്പോൾ നിങ്ങളറിയാതെ ഞാനറിയാതെ എന്നിലും ഒരു ചിരി വിടരുന്നുണ്ട്. ഒന്നും മിണ്ടാതെ, ഒന്നും ചെയ്യാതെ എന്നെ സന്തോഷിപ്പിക്കുന്ന പെൺകുട്ടി...

നിങ്ങളെ ഒരിക്കലും നേടില്ലെന്ന് ഉറപ്പുള്ള മനുഷ്യനാണ് ഞാൻ, എങ്കിലും ഇടക്കൊക്കെ എന്നെ പോലെ തന്നെ നിങ്ങളേയും ഞാൻ സ്നേഹിക്കുന്നു, നിങ്ങളായി മാറാൻ ഞാനും ആഗ്രഹിക്കുന്നു..!!

ദൂരെ മാറി നിന്ന് ഞാൻ നിങ്ങളെ ഇങ്ങനെ സ്നേഹിച്ചോട്ടെ... ഇടക്കൊക്കെ നിങ്ങളെ ഓർത്ത് എന്തിനെന്ന് അറിയാതെ ഞാൻ ചോദിച്ചോട്ടെ... സമ്മതം ചോദിക്കാതെ ഞാൻ നിങ്ങളെ പ്രണയിച്ചോട്ടെ...

അറിയാതെ ചിരിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന പെൺകുട്ടി... ജനിച്ചതിന്, കണ്ടുമുട്ടിയതിന് നന്ദി. സ്നേഹത്തോടെ പറയാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു..!!

നസീഫ് കലയത്ത് / ചിതലുകൾ 

Comments

Popular Posts