എനിക്ക് സംസാരിക്കാൻ ധൈര്യമുണ്ട്..!!




ടെലിഗ്രാം എന്താണെന്ന് ഒരു സമയം വരെ എനിക്ക് അറിയാവുന്നത് ഒരു വാട്സ്ആപ്പ് പോലെ ഒരു മെസ്സഞ്ചർ മാത്രമാണ് എന്നതായിരുന്നു.


എന്നാൽ അതൊക്കെ മാറി അതൊരു filim downloading platform എന്നതോടൊപ്പം നല്ലൊരു storage cloud കൂടെയാണ് എന്ന് മനസ്സിലാക്കാൻ പറ്റി. എന്നാൽ ഇതിനൊക്കെ അപ്പുറത്തേക്ക് അവിടെ നമ്മൾ കാണാത്ത ഒട്ടനവധി ലോകങ്ങൾ അതിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരേ പോലെ വിശ്വസിക്കുകയും വിശ്വസിക്കാതെ ഇരിക്കുകയും ചെയ്യാം.


#I have dare to talk

ടെലെഗ്രാമിൽ ഗ്രൂപ്പുകൾ പോലെ തന്നെ ചാനലുകളും ലഭ്യമാണ്. പണ്ടെന്നോ സുഹൃത്തുക്കൾക്ക് ഇടയിലെ ചർച്ചയിലാണ് ടെലിഗ്രാം ഒരു ചർച്ച വിഷയം ആകുന്നത്. Pornsite പോലെ തന്നെ ഭയാനകമായ ഒരു ലോകം അവിടെ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാമോ?

എന്നാൽ അതുണ്ട്. പല പേരിൽ പല രൂപത്തിൽ ചാനലുകൾ ഗ്രൂപ്പുകൾ എല്ലാം available ആണ്. അതിൽ ഗ്രൂപ്പുകളുടെ അവസ്ഥാ ഏറെ പേടി പെടുത്തുന്നത് തന്നെയാണ് എന്ന് പറയേണ്ടതുണ്ട്. 100 മുതൽ 12K, 20k വരെയുള്ള ഗ്രൂപ്പുകൾ ഉണ്ടെന്നതാണ് ഇതിന്റെ ഏറ്റവും സങ്കടകരമായ ഒരു അവസ്ഥ.


ഇൻസ്റ്റാഗ്രാമിലും മറ്റും post ചെയ്യപ്പെടുന്ന ഫോട്ടോകളെ AI Bot കളുടെ സഹായത്തോടെ നഗ്നമാക്കുന്ന ബോട്ടുകൾ വരെ അവിടെ കാണാം. അതിനും അപ്പുറം ഇത്തരം ഗ്രൂപ്പുകളിൽ "അമ്മ, പെങ്ങൾ, അനിയത്തി, അയലത്തെ വീട്ടിലെ സ്ത്രീ, ചേച്ചി, താത്ത, അച്ചായത്തി " എന്നിങ്ങനെ ലേബലുകളിൽ വരുന്ന ഫോട്ടോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയും അതിനെ കുറിച്ച് പരസ്യമായി ലൈംഗിക ചുവയോടെ മാത്രം സംസാരിക്കുന്നതും കാണാൻ പറ്റും. പേരും ഊരും പറയാത്ത അപരന്മാർ മുതൽ സ്വന്തം സ്വകാര്യ ഭാഗം പ്രൊഫൈൽ ഫോട്ടോ ആക്കിയവർ വരെ ഉണ്ട്. അപ്പോൾ അതെത്രത്തോളം ലജ്ജകരം ആണെന്ന് ഊഹിക്കാമല്ലോ..!!

ഇതിനെ കുറിച്ച് എന്തെങ്കിലും എഴുതണം എന്നത് അതിലെ ഭയാനകത കണ്ടതിൽ പിന്നെ ഞാനും ഉറപ്പിച്ചതാണ്. ഒരു ഗ്രൂപ്പിൽ തുടർച്ചയായി ഒരാൾ "കിളു " എന്ന് മാത്രം അയക്കുന്നത് കണ്ടപ്പോൾ ഞാൻ അയാളോട് ചോദിച്ചു, ഇതെന്താണെന്ന്. അപ്പോൾ അയാൾ പറഞ്ഞു, "കിളുന്ത് " എന്ന് (ചെറിയ കുട്ടികൾക്ക് പറയുന്ന വാക്കാണ്. എനിക്ക് തോന്നി അതത്രയും മാനസിക രോഗികളുടെ കലവറയാണ്.

ഇപ്പോഴും നമ്മൾ ചിന്തിക്കുന്നത് ഇതൊന്നും നമുക്ക് ചുറ്റും ഉള്ളവർ ആയിരിക്കില്ല എന്നായിരിക്കും, എന്നാൽ അങ്ങനെയല്ല, ഇതിൽ ഒരാളെങ്കിലും നമുക്ക് ചുറ്റും ഉള്ളവർ തന്നെയാണ്. മുമ്പൊരിക്കൽ ഇത്തരം site കളെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ചർച്ചകൾ നടന്നത് നമ്മൾ കണ്ടിരുന്നു, എന്നാൽ ഇന്ന്?

ഇത് കേവലം ടെലെഗ്രാമിന്റെ മാത്രം കാര്യമാണോ ഇന്നലെ എനിക്ക് വന്നൊരു facebook മെസ്സജ് കാണിക്കാം.


നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഇത്തരം പ്രവണതകൾ, ആളുകൾ കൂടി വരുന്നു?
ഇതൊക്കെ ആരുടെ തെറ്റാണ്?
ചിലപ്പോൾ ചിലർ പറയുമായിരിക്കും ഇതൊക്കെ അവർ ഇൻസ്റ്റാഗ്രാം പോലെയുള്ള platform ൽ ഫോട്ടോ ഇടുന്നത് കൊണ്ടല്ലേ എന്ന്..!? ഒരു പൊതു റോഡിൽ ഭ്രാന്തനായ ഒരാൾ അതിലൂടെ വഴി നടക്കുന്നവരെയെല്ലാം അടിക്കുന്നു. കണ്ടു നിൽക്കുന്ന നിങ്ങൾ എന്ത് പറയും നിങ്ങൾ അതിലൂടെ പോയിട്ടല്ലേ എന്നോ അതോ ആ ഭ്രാന്തനെ ഭ്രാന്തലയത്തിൽ ആക്കുന്നവരിലൊ?

ഞാനെന്തായാലും ആ ഭ്രാന്തനെ ഡോക്ടറെ കാണിക്കുന്നവരിൽ പെട്ടവനായിരിക്കും..!!
മാറ്റം നമ്മളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. ചിലപ്പോൾ ഇത് വായിക്കുമ്പോൾ നിങ്ങൾ അവരിൽ ഒരാളാണെങ്കിൽ നിങ്ങൾക്ക് എന്നോട് അമർഷം തോന്നിയേക്കാം, ക്ഷമിക്കണം. ഈ എഴുത്ത് നിങ്ങളിലെ മോശം മനുഷ്യനിൽ നിന്നും ഭംഗിയുള്ള മനുഷ്യനെ മാത്രമാണ് ഞങ്ങളെ പോലെ ഉള്ളവർ ആഗ്രഹിക്കുന്നത് എന്ന് പറയാൻ കൂടി വേണ്ടിയാണ്...!!

തീർച്ചയായും ഇതൊന്നും ഇതു വരെ അറിയാത്തവർക്ക് അവിടെ വരെ പോയി നോക്കാനുള്ള അല്ലെങ്കിൽ ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് അറിവ് നൽകുന്ന ഒന്നല്ലേ എന്ന ചോദ്യവും വന്നേക്കും, "പുകവലി ആരോഗ്യത്തിനു ഹാനികരം " എന്ന് എഴുതി കാണിക്കുന്നു. പുകവലിക്കാൻ ആഗ്രഹിക്കാത്തവനോ പുകവലിക്കാരനോ ഒരു നിമിഷമെങ്കിലും മനസ്സ് കൊണ്ടെങ്കിലും അതിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കില്ലേ, അത്രയേ ഇവിടെയും പറഞ്ഞു വെക്കുന്നുള്ളൂ..!!

ഞാൻ ഇതിൽ പെടുന്ന മനുഷ്യൻ ആവില്ലെന്ന് സ്വയം കരുതിയാൽ മതി, നമുക്ക് പ്രിയപ്പെട്ട മനുഷ്യരേയും ഇതിൽ ഉൾപ്പെടുന്ന ആളാകാൻ നമ്മൾ സമ്മതിക്കില്ലെന്നും വിചാരിച്ചാൽ മതി ഈ ലോകം കുറേ കൂടി നല്ലതാകും.

ഞാൻ ഇതെഴുതാൻ ധൈര്യം കാണിച്ചു, നിങ്ങൾക്ക് ഇതിനെ കുറിച്ച് സംസാരിക്കാനും ആശയം പങ്കുവെക്കാനും എന്തിന് ഷെയർ ചെയ്യാനെങ്കിലും ധൈര്യം ഉണ്ടോ!?

Comments

Popular Posts