അമ്മയില്ലാത്ത വീട്
അമ്മ മരിച്ചതിൽ പിന്നെ വീട്ടിലൊരു മൗനം പരന്നു, അച്ഛൻ അധികം മിണ്ടാതെയായി. അല്ലേൽ എപ്പോഴും സംസാരിക്കുന്ന ആളാണ്
സമയപരിധിയില്ലാതെ ആളുകൾ വീട്ടിൽ കയറാൻ തുടങ്ങി, ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് ഞങ്ങളിൽ ഇപ്പൊ ഇല്ല...
ഭക്ഷണത്തിന് പഴയ രുചിയില്ല, കയറി ചെല്ലുമ്പോൾ വീട്ടിൽ പഴയ പ്രകാശമില്ല,
ചെന്ന് പറയാൻ അമ്മയില്ല...
അച്ഛനിപ്പോൾ എന്റെ ആഗ്രഹങ്ങൾ അറിയാം, മാധ്യസ്ഥയായ അമ്മ ചോദിച്ചു വാങ്ങി തന്നിരുന്ന പൈസ ഇപ്പോൾ ടേബിളിൽ കാണാം...
അമ്മ മരിച്ചു എന്നാണ് നാട്ടുകാരൊക്കെ പറഞ്ഞത്, വീട് തന്നെ ഇല്ലാതായി എന്ന് ഞങ്ങൾ അറിഞ്ഞു തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു...
-നസീഫ് കലയത്ത്
Comments
Post a Comment