SECOND CHANCE

" ഈ ഓർഡർ കിട്ടിയാൽ കമ്പനി ഒന്ന് പച്ച പിടിപ്പിക്കാം, കമ്പനിക്ക് ഇതൊരു turning point തന്നെയാണ്... " അതൊരു US ക്ലയന്റ് ആയിട്ടുള്ള ഒരു മീറ്റിങ് ആയിരുന്നു. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. രക്ഷപെടാനുള്ള എല്ലാ പെടാപാടും പെടുന്നുണ്ട്...!! കഫെ കമ്പനിയാണ്, നമ്മളുടേതായ കുറച്ചു കൂട്ടുകളുണ്ട് ഒന്ന് ബ്രാൻഡ് ചെയ്യണം അതിനാണ് ഈ ഇരുത്തം... അതുകൊണ്ട് എന്റെ കഫെയിൽ തന്നെയായിരുന്നു മീറ്റിങ്. എന്റെ എല്ലാ വിജയവും അവിടെ നിന്നായിരുന്നു.... നീണ്ട ഒരു മണിക്കൂറിന് ശേഷം Deal സെറ്റ് ആയി. ക്ലയന്റിനെ കാറിലേക്ക് കൊണ്ടുപോയി, തിരിച്ചു ചാവി എടുക്കാനായി സീറ്റിലേക്ക് ചെല്ലുമ്പോഴാണ് അവളെ കണ്ടത്...

ശാലിനി, കഴിഞ്ഞ ആറു വർഷം എന്റെ കണ്ണിലൂടെ ഇങ്ങനെ മിന്നി മറഞ്ഞു, ഞാനൊന്ന് stuck ആയത് ഞാൻ അറിഞ്ഞില്ല... പെട്ടെന്ന് കാണുന്നതിന് മുമ്പ് പോകാൻ നിന്നപ്പോഴേക്കും, "അശ്വിൻ" എന്ന വിളി എന്നെ കണ്ടു എന്ന് എനിക്ക് മനസ്സിലാക്കി തന്നു...!!
" ഹായ്, ശാലിനി... "
"ഹായ് "
"എന്താ ഇവിടെ...."
" കഫെയിൽ എന്തിനാ വരുന്നത്, ചായ കുടിക്കാൻ... "
ഞാനൊന്ന് ചമ്മി...
"അതല്ല ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല..."
സത്യം പറഞ്ഞാൽ എന്ത് ചോദിക്കണം എന്നറിയാത്തപ്പോ ഓരോന്ന് വായയിൽ നിന്ന് ചാടുമല്ലോ..!!

" അത് മനസ്സിലായി... ഞാനും... അല്ല താനെന്താ ഇവിടെ... "
" ഞാനൊരു ചായ കുടിച്ചിട്ട് ഒരു ക്ലയന്റിനെ കാണാൻ വന്നതാ... ഒരു ബിസിനസ് ഡീൽ... "
" ഓഹ് നൈസ്... "
" കുറേ ആയി കണ്ടിട്ട്... "
" yes, കുറേ ആയി... ഇപ്പൊ എന്താ ബിസിനസ്... "
" സത്യം പറഞ്ഞാൽ ഇത് തന്നെ... "
" ഇതോ? "
" ഇത് എന്റെ കഫെയാണ്... "
"ഓഹ്, സത്യമായിട്ടും..!? ഞാൻ അറിഞ്ഞില്ല, അന്ന് ബാംഗ്ലൂർ ആണെന്നൊക്കെയാണ് അവസാനം കേട്ടത്..."

" കുറച്ചു കാലം അവിടെ ആയിരുന്നു... പിന്നെ ഒരു വർഷം പുറത്തൊക്കെ പോയി... ഒരു break എടുത്ത് നാട്ടിൽ വന്നു, ഒരു കാഫെ തുടങ്ങി, ദൈവത്തിന്റെ അനുഗ്രഹം ഇപ്പൊ ഇതെന്റെ ആറാമത്തെ കഫെയാണ്..!!"
" Wow, Proud of you man..!! ജീവിതത്തിൽ നീ നന്നായി കാണണം എന്ന് എനിക്ക് ഉണ്ടായിരുന്നു..."
"ഹ്മ്മ്‌... വീട്ടുക്കാർ എന്ത് പറയുന്നു..?"
" ഓഹ് അവരൊക്കെ സുഖം, അപ്പൊ എന്നെ കുറിച്ചൊന്നും അറിയേണ്ടേ..? "
" നമ്മളെ കോളേജ് ജംഗ്ഷനിൽ ഒരു ഓഫീസ് ഇട്ടിട്ടുണ്ട്, മകൾക്ക് ഒന്നര വയസ്സ്, Divorce ആയിട്ട് ഇപ്പൊ ഒന്നര വർഷം ആയി അല്ലേ..? "
" ഹ്മ്മ്‌... അറിയാമായിരുന്നു അല്ലേ.. "

" ഹ്മ്മ്‌... ചില കാര്യങ്ങളൊക്കെ അങ്ങനെയാണെടോ നമ്മള് അന്വേഷിച്ചില്ലെങ്കിലും നമ്മുടെ ചെവിയിലേക്ക് എത്തിച്ചേരും...!!"
" എന്തായിരുന്നു Divorce കാരണം? "
" അയാളൊരു പാവം മനുഷ്യൻ ആയിരുന്നു, തെറ്റ് ഒക്കെ എന്റേത് മാത്രമായിരുന്നു, ഞാൻ അയാളിൽ നിന്നെ തേടി... എല്ലാ കാര്യത്തിലും ഒരു തരം comparison... പിന്നെ... എന്നെ ഒരുപാട് സഹിച്ചു... ഒടുക്കം ഞാൻ അയാൾക്ക് എന്റെ comparison ൽ നിന്ന് സ്വാതന്ത്ര്യം കൊടുത്തു, അതായിരുന്നു ആ Divorce..!!"
"ഹ്മ്മ്‌..." ഞാനൊന്ന് മൂളി...

" പക്ഷെ അപ്പോഴേക്കും തന്റെ marriage ഒക്കെ കഴിഞ്ഞിരുന്നു... എന്നെ വിളിച്ചില്ല... പക്ഷെ താൻ പറഞ്ഞത് പോലെ ചിലതൊക്കെ നമ്മള് അന്വേഷിക്കാതെ തന്നെ നമ്മളിൽ വന്നു ചേരും... "
"ഹ്മ്മ്മ്... "
" പിന്നെ ഈ കഫെ, തുടങ്ങിയതും, ക്ലിക്ക് ആയതും ഒക്കെ ഞാൻ അറിഞ്ഞിരുന്നു... പിന്നെ ഇടക്കൊക്കെ ഇവിടെ വന്ന് ഇങ്ങനെ ഓരോ ചായ കുടിക്കും, നമ്മളെ ആ പഴയ കാലം ഓർത്ത്... "
" ഹ്മ്മ്‌... "
" എടൊ, ഞാൻ തന്നോട് പണ്ട് പറഞ്ഞത് ഓർക്കുന്നുണ്ടോ, നിന്റെ ഈ ചായ തന്നെ മതി, നിനക്ക് രക്ഷപെടാൻ എന്ന്...!! അവസാനം അത് പൊന്നായി... അല്ലേ...!? "

" ഹ്മ്മ്‌... "
" സോറി, ഞാൻ തന്നെ കുറേ നേരം സംസാരിച്ചല്ലേ, എനിക്ക് കുറേ കാലത്തിന് ശേഷം നിന്നെ കണ്ടപ്പോ എന്തൊക്കെയോ മനസ്സിലുള്ളത് ഒക്കെ ഇങ്ങനെ പുറത്ത് വന്നു അത്രേയുള്ളൂ... എന്നിട്ട് പറയ്, കുടുംബം എങ്ങനെയുണ്ട്..? "
" അടിപൊളിയായി പോകുന്നു, ഞാനും പെട്ടെന്ന് സൈലന്റ് ആയി അല്ലേ, ഡിവോഴ്സിന് ഞാനൊരു കാരണമായി എന്നൊക്കെ തോന്നി... അപ്പൊ... "
" ഒരിക്കലുമല്ല, ഒക്കെ എന്റെ തന്നെ തോന്നലും എടുത്ത് ചാട്ടങ്ങളും ആയിരുന്നു, നമ്മുടെ breakup ഉം അങ്ങനെ ആയിരുന്നല്ലോ... "

"ഹ്മ്മ്‌..."
" പക്ഷെ, അതുകൊണ്ട് ജീവിതം എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്... There is No second chance for everything, ജീവിതത്തിൽ എല്ലാ കാര്യത്തിനും രണ്ടാമത് അവസരം ഉണ്ടായേക്കില്ല..."
"ഹ്മ്മ്‌..."
പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു, ഓഫീസിൽ നിന്നാണെന്ന് സ്ക്രീനിൽ നോക്കിയപ്പോൾ മനസ്സിലായി...
" മുഷിപ്പിച്ചല്ലേ, Anyway... ഞാൻ ഇറങ്ങുവാ, എന്തൊക്കെയോ പെട്ടെന്ന് ഇറക്കി വെച്ച പോലെയുണ്ട്... Happy to see your success. ഒരു ദിവസം വൈഫിനെ എനിക്ക് പരിചയപെടുത്തി തരണം... "

ഇത്രയും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി...
എനിക്കെന്തോ വല്ലാത്തൊരു അവസ്ഥയിൽ പെട്ടത് പോലെ... അവള് പറഞ്ഞ ഒരു കാര്യം സത്യമാണ്, There is No Second Chance for Everything.... പെട്ടെന്ന് ഫോൺ റിങ് ചെയ്തു, "ശ്രീ..." വൈഫ് ആണ്...
"ഹലോ, എന്തായി മീറ്റിങ് കഴിഞ്ഞോ?"
"കഴിഞ്ഞു..."
"എന്താണ് മാഷേ ഒരു ഉഷാറില്ലാതെ, deal പാളിയോ.."
" ഏയ്, അതൊന്നുമല്ല, നീ ഒരുങ്ങി നിക്ക് നമുക്കൊരു Night Drive പോകാം, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്... "

Comments

Popular Posts