"ഇരുപത് വർഷമായില്ലേ മോളെ നിനക്ക് ഇനിയെങ്കിലും ഒരു ജീവിതം വേണ്ടേ, എനിക്കെന്റെ മകൻ മരിക്കണമെന്ന ആഗ്രഹമുണ്ടായിട്ടൊന്നുമല്ല " ആ ഉമ്മ പറഞ്ഞു...
അവളുടെ പത്തൊമ്പതാം വയസ്സിൽ ആണ് കല്യാണം നടക്കുന്നത്... ചെക്കന് അങ്ങ് ഗൾഫിൽ കോൺസ്ട്രക്ഷൻ കമ്പനിയിലാണ് പണി... ഒറ്റ മകൻ കുടുംബത്തിന്റെ താങ്ങും തണലുമൊക്കെ അവൻ തന്നെ... വിവാഹത്തോട് ചേർന്ന് നിൽക്കുമ്പോൾ അയാൾ വയസ്സ് ഇരുപത്തിനാല് ആയിരുന്നു... നല്ല പണി നല്ല കുടുംബന്തരീക്ഷം അങ്ങനെ നല്ല കൂട്ടർ...!!
ഗൾഫിൽ നിന്നും മൂന്ന് മാസത്തെ ലീവിന് വന്നു ഒരു മാസം കൊണ്ട് കല്യാണവും നടന്നു, കല്യാണം കഴിഞ്ഞു രണ്ടു മാസത്തെ ലീവിന് ശേഷം അദ്ദേഹം ഗൾഫിലേക്ക് മടങ്ങി. മാസം മൂന്ന് കഴിഞ്ഞതും അദ്ദേഹം പണി നടക്കുന്നിതിനിടെ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു... അതി ഗുരുതരമായ പരിക്ക് ആയിരുന്നു...
അവിടെ ഉള്ളവരും കമ്പനിയുമെല്ലാം തങ്ങളെ കൊണ്ട് കഴിയുന്ന ചികിത്സകൾ നൽകിയെങ്കിലും, പിന്നീട് അദ്ദേഹത്തിന് എണീറ്റിരിക്കാൻ സാധിച്ചില്ല, സംസാര ശേഷി മാത്രമായിരുന്നു ചികിത്സകളുടെ ഭാഗമായി തിരിച്ചു പിടിക്കാനായത്...!! അങ്ങനെ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടു വന്നു...
കൊണ്ടു വന്ന ആദ്യ വർഷങ്ങളിൽ ഒരുപാട് പേരുണ്ടായിരുന്നു സഹായിക്കാൻ പിന്നെ പിന്നെ ഉമ്മയും ഭാര്യയും മാത്രമായി ചുരുങ്ങി..., ഒരു ദിവസം അദ്ദേഹം അവളോട് പറഞ്ഞു, " നിന്നെ ഞാൻ ത്വലാഖ് ചൊല്ലിക്കോട്ടെ, നിനക്കിനിയും നല്ലൊരു ജീവിതമുണ്ട്, നമ്മള് ആ രണ്ട് മാസമല്ലേ ജീവിച്ചിട്ടുള്ളൂ, എനിക്കിനി എണീക്കാനാവും എന്ന് എനിക്കൊരു പ്രതീക്ഷയുമില്ല, ഇവിടെ നിന്ന് നീ ജീവിതം കളയരുത്.. "
പക്ഷെ ആ സമയം അവരതിനെ തടഞ്ഞു, " നിങ്ങളെന്നെ ത്വലാഖ് ചൊല്ലരുത്, എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്, നമുക്ക് ഇനിയും ജീവിക്കാനാവും... " എന്ന് പറഞ്ഞു. കാലങ്ങൾ കഴിഞ്ഞു, ഇരുപത് വർഷത്തിനിപ്പുറം, അവരൊരു കല്യാണമോ സൽക്കാരമോ കൂടിയില്ല, അയാളെ പല്ല് തേപ്പിക്കുന്നതും കുളിപ്പിക്കുന്നതും കഷ്ഠിപ്പിക്കുന്നതും ഒക്കെയായി അയാളോടൊപ്പം ജീവിച്ചു...
അങ്ങനെ ഒരു ദിവസം അയാൾക്ക് രോഗം മൂർജിച്ചു, ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു... ഡോക്ടർ തങ്ങൾക്ക് അധികം പ്രതീക്ഷയില്ലെന്ന് പറഞ്ഞു... അന്ന് ആ ഹോസ്പിറ്റലിന്റെ നിസ്കാരമുറിയിലെ മുസ്സലയിൽ രണ്ട് സ്ത്രീകൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒന്ന് ഉമ്മയും രണ്ട് അവളും... "എന്റെ മകനെ മരിപ്പിക്കണേ, ഇനിയും കിടത്തി വിഷമിപ്പിക്കല്ലേ" എന്ന് ഉമ്മയും.
"എന്റെ ഇക്കയെ എന്നിൽ നിന്ന് അടർത്തി കളയല്ലേ നാഥാ" എന്ന് ഭാര്യയും, ഉമ്മ നിങ്ങൾ അങ്ങനെ പ്രാർത്ഥിക്കല്ലേ എന്ന് അവര് പറയുകയും ചെയ്തു..."ഇരുപത് വർഷമായില്ലേ മോളെ നിനക്ക് ഇനിയെങ്കിലും ഒരു ജീവിതം വേണ്ടേ, എനിക്കെന്റെ മകൻ മരിക്കണമെന്ന ആഗ്രഹമുണ്ടായിട്ടൊന്നുമല്ല " ആ ഉമ്മ പറഞ്ഞു... ഇതും പറഞ്ഞ് രണ്ട് പേരും അവിടെ ഇരുന്ന് പൊട്ടി കരഞ്ഞു...
സ്നേഹം അല്ലെങ്കിൽ പ്രണയം ചിലപ്പോഴൊക്കെ വിട്ടു കൊടുക്കലാണ്, അയാൾ അവളോട് ത്വലാഖ് ചൊല്ലിക്കോട്ടെ എന്ന് ചോദിച്ചത് പോലെ.... ചിലപ്പോഴൊക്കെ ചേർത്ത് പിടിക്കലും, എന്നെ ത്വലാഖ് ചൊല്ലല്ലേ എന്ന് പറഞ്ഞത് പോലെ... പ്രണയത്തിന് പലർക്കും ഒട്ടനവധി നിർവചനങ്ങൾ ഉണ്ടാകും ഓരോന്നും ശരിയാകും കാരണം ഓരോ മനുഷ്യനിലും പ്രണയം വ്യത്യസ്തമാണ്..!!
Comments
Post a Comment