SIGNAL


സിഗ്നലിൽ ഇരിക്കുമ്പോഴാണ് ഞാൻ അവൾ റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടത്, പ്രിയപ്പെട്ടൊരാളുടെ മുഖം...
ഞാൻ ആൾക്കൂട്ടങ്ങളിൽ നോക്കാറുള്ള, അപ്രതീക്ഷിതമായ കൂടി കാഴ്ചകൾ കണക്കു കൂട്ടാറുള്ള മുഖം...

അന്ന് അവളെന്നെ റിജക്റ്റ് ചെയ്യുമ്പോൾ മനസ്സ് നിറയെ വാശിയായിരുന്നു, ജീവിച്ചു കാണിക്കണമെന്ന്...!!
ജീവിച്ചു കാണിച്ചു, തൊട്ടതെല്ലാം പൊന്നാക്കി, പിന്നെ ഞാൻ ആ മുഖം തേടി...

പക്ഷെ ഇപ്പൊ പോയി വിജയിച്ചവനെ പോലെ നിൽക്കണം... പക്ഷെ ആ കണ്ണുകൾക്ക് മുമ്പിൽ ഞാൻ തോറ്റു പോയേക്കാം...
വേണ്ട എനിക്കാവില്ല...!!

Comments

Popular Posts