അത്രയേറെ പ്രിയപ്പെട്ട ഡെയ്സിക്ക്...
ഒരു മാപ്പ് പറച്ചിലിലൂടെ ഈ കത്ത് തുടങ്ങണമോ എന്ന് എനിക്കറിയില്ല, വല്ലാത്തൊരു കുറ്റബോധം പേറുന്നുണ്ട് ഞാൻ എന്ന് തന്നെ പറയട്ടെ... ചേട്ടായി എന്നോട് പറയുകയുണ്ടായി എന്നത്തേയും പോലെ ഈ പ്രാവശ്യം നമ്മൾ ആർക്കും നഷ്ടം വരുത്തിയിട്ടില്ലെന്ന്... നമ്മളാരേയും വേദനിപ്പിച്ചിട്ടില്ലെന്ന്... മറ്റുള്ളവരുടെ കാര്യത്തിൽ എനിക്കൊരു തരി കുറ്റബോധം പോലും തോന്നുന്നില്ല...
അവർക്കെന്നിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല, ഞാൻ നമ്മുടെ ആ കൂട്ടത്തെ ഇഷ്ടപ്പെട്ടു വന്നിരുന്നു, ഒരുപക്ഷെ എനിക്ക് ഇനി നിങ്ങളുടെ ആ പഴയ ജോ ആയിട്ട് ജീവിതത്തിൽ ഒരിക്കലും വരാനും സാധിക്കില്ലായിരിക്കും, സാരമില്ല...!! ഈ കളിയിൽ ഞാൻ തോറ്റുപോയത് നിന്റെ അടുത്ത് മാത്രമാണ്...
ഞാൻ നീതികേട് കാണിച്ചതും നിന്നോട് മാത്രമാണ്, എന്താണ് മറ്റാരിലും കാണാത്ത ഒന്ന് നിന്നിൽ എനിക്ക് തോന്നിയത് എന്നെനിക്കറിയില്ല, ഒരുപക്ഷെ നിന്റെ നിഷ്കളങ്കതയാകാം... ഈ കളിയിൽ എനിക്ക് അടി പിഴച്ചതും നിന്റെ കാര്യത്തിലാകാം... ഞാൻ നിന്നേയും നിന്റെ മാപ്പും അർഹിക്കുന്നില്ലെന്നറിയാം എങ്കിലും നീ എനിക്ക് അത് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു....
എന്നെ ന്യായീകരിക്കാൻ എന്നിൽ വാക്കുകളോ മറ്റു വാദങ്ങളോ ഇല്ല, sorry...
എനിക്കുറങ്ങണം, നീ വല്ലാതെ എന്റെ ഉറക്കം കളയുന്നു, എന്റെ മനസ്സാക്ഷി മുമ്പൊന്നും എന്നെ കുറ്റപെടുത്തത് പോലെ എന്നെ കുറ്റപ്പെടുത്തുന്നു, നിന്നോടുള്ള നീതികേടിന് ഞാനിത് അർഹിക്കുന്നു... മുമ്പിൽ വന്നു നിൽക്കാൻ എനിക്കാവില്ല, ക്ഷമിക്കണം...
എന്ന്
നിന്നെയോർക്കുന്ന ജോ...
Comments
Post a Comment