ചാരുകസേര


കയറി ചെല്ലുമ്പോൾ വീടിന്റെ മുമ്പിൽ തന്നെ ചാരു കസേരയിൽ തറവാട്ടിലെ മൂത്ത കാർന്നോര് ഇരിക്കുന്നുണ്ട്.

പണ്ട് കല്യാണം നടത്തിയപ്പോൾ ജോലിക്ക് വിടാം എന്ന് പറഞ്ഞിരുന്നു, പിന്നെ പറഞ്ഞു ഈ തറവാട്ടിൽ സ്ത്രീകളൊന്നും ജോലിക്ക് വിട്ട് ശീലമില്ലെന്ന്...!!

ഒടുക്കം ഉള്ള സമ്പാദ്യവും കടവും വാങ്ങി കാർന്നോര് റിയൽ എസ്റ്റേറ്റിൽ ഇറക്കി അവസാനം ഒക്കെ മുടിഞ്ഞു.

ആ സമയത്താണ് എനിക്ക് ജോലി കിട്ടുന്നത്, അങ്ങേര് തന്നെ മുന്നിട്ട് ഇറങ്ങി, എന്നെ ജോലിക്ക് പറഞ്ഞയച്ചു.

ഇപ്പൊ ഞാനും ആ വീടിന്റെ പ്രതീക്ഷകളിൽ ഒന്നായിരുന്നു. കയറി ചെന്നപ്പോൾ അങ്ങേര് നേരെ ഇരുന്ന് എന്നോടൊന്നു ചിരിച്ചു , ഞാനും ചിരിച്ചു.

കാലത്തിന്റൊരു പോക്കേയ്, ചാരുകസേരയ്ക്ക് മാറ്റമില്ലാതെ കാർന്നോരും ട്രെൻഡായി...!!

Comments

Popular Posts