Our First Kid
"ഉമ്മാ...ഞാനിന്ന് കോഴിക്കോട് പോവും ട്ടോ...!!" അനിയന്റെ വിളിച്ചു പറയൽ എന്നെ രാവിലത്തെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എന്നെ ഉണർത്തി...
"ആരെ കൂടെയാ പോകുന്നത്? "
"എങ്ങനെയാ പോകുന്നത്?"
"എപ്പോ മടങ്ങി വരും "
എന്നിങ്ങനെ ഉമ്മ ഒരു ലോഡ് ചോദ്യവും. "അതൊക്കെ വരാം ഉമ്മ, ഇങ്ങൾ പേടിക്കണ്ട" എന്ന ഒറ്റ ഡയലോഗിൽ അവനതൊക്കെ നിസ്സാരമായി ഒതുക്കി... എത്ര സിമ്പിൾ ആയിട്ടാണ് അവൻ അത് പറഞ്ഞു തീർത്തത്...
"ഏഹ്മ്മ്, പണ്ട് ഞമ്മളും ഇങ്ങനെയൊക്കെ പോകട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു... നമ്മളെയൊന്നും ഇത്ര പെട്ടെന്ന് വിട്ടിട്ടില്ല..!!" ഞാൻ വെറുതെ ഒന്ന് ഉമ്മാക്കിട്ട് എറിഞ്ഞു നോക്കി. "വീട്ടില്ലെന്ന് പറയരുത്, പിന്നെ അന്ന് നീ പോകുമ്പോൾ ഞങ്ങൾക്ക് പേടിയായിരുന്നു, പക്ഷെ ഇപ്പൊ ആരേയും വിടാൻ പേടിയില്ല, കാരണം നീ പോയിട്ടുണ്ടല്ലോ...!!" ഉമ്മ പറഞ്ഞതും... "ഓഹ്, പൊക്കി ഒതുക്കി കളയാണല്ലേ!!" ഉമ്മയൊന്ന് ചിരിച്ചു... "മനസ്സിലായി...ല്ലേ!!"എന്നൊരു ചോദ്യവും. ഞാനാണേൽ ഇതൊക്കെ എന്തെന്നൊരു മട്ടിലും ഇരുന്നു...
"എടാ, നീ ഞങ്ങളുടെ ആദ്യത്തെ കുട്ടിയല്ലേ, അപ്പൊ നിന്നെയല്ലേ ഞങ്ങൾ വളർത്തി പഠിക്കുക. നീ എപ്പോഴും എല്ലായിടത്തും അടിപൊളി ആവണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടാകില്ലേ, പിന്നെ നിന്റെ ഓരോ പ്രായത്തിലെ ആഗ്രഹങ്ങളും തീരുമാനങ്ങളുമൊക്കെ ഞങ്ങൾ വളരെ സൂക്ഷിച്ചാകും എടുക്കുക, ഞങ്ങൾക്ക് പേടിയുണ്ടാകില്ലേ ഞങ്ങളുടെ തീരുമാനം തെറ്റുമോ എന്നൊക്കെ, പിന്നെ നീ കാണിക്കുന്ന ഓരോ കാര്യങ്ങളും ഞങ്ങൾക്ക് പുതുമയുള്ളതായിരുന്നു...
പിന്നെ ഇപ്പൊ അവർ കാണിക്കുന്നതൊക്കെ നീ പണ്ട് നീ കാണിച്ചതല്ലേ, ഞങ്ങൾക്ക് പുതുമയില്ലലോ, ഇതൊന്നും പേടിക്കാനില്ലെന്ന് നീ ഞങ്ങളെ പഠിപ്പിച്ചില്ലേ, അവരെ ഒന്നും കൂടെ ധൈര്യം തന്നത് നീയാണ്...", ഉമ്മ പറഞ്ഞു നിർത്തുമ്പോൾ ശരിയാണെന്നു തോന്നി പോയി..."പിന്നെ നീ ശ്രദ്ധിച്ചിട്ടില്ലേ എവിടെ പോയാലും നിന്നെ എല്ലാവർക്കും അറിയുന്നത്, കാരണം നീ ഞങ്ങളുടെ ആദ്യത്തെ കുട്ടിയാണ്, ഞങ്ങളുടെ identity ആണ്..!!", ശരിയാണ് മുതിർന്ന കുട്ടികൾ പലപ്പോഴും മാതാപിതാക്കളുടെ identity ആണ്.
ഇതൊക്കെ കേട്ടപ്പോൾ എനിക്കാകെ സങ്കടമായി ഞാൻ അടുക്കളയിൽ പാത്രം കഴുകുന്ന ഉമ്മാനെ ഒന്ന് ചെന്ന് കെട്ടിപിടിച്ചു, മനസ്സിന് എവിടെന്നില്ലാത്തൊരു ഉന്മേഷവും ധൈര്യവും കിട്ടിയത് പോലെ... എനിക്ക് കിട്ടിയില്ലലോ എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്ന ചെറിയ ചെറിയ കാര്യങ്ങൾ പലപ്പോഴും അവർക്കെന്നോടുള്ള സ്നേഹവും കരുതലുമായിരുന്നെന്ന് ഞാൻ ഓർത്തു... എന്തൊക്കെയോ... ഞാൻ വല്ലാത്തൊരു കരുതലുകൾക്ക് ഉള്ളിലാണ് തോന്നിപോയി, എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി....
Comments
Post a Comment