ആദായ വില്പന


:ഡാ ആർക്കാടാ?
:ഉമ്മാക്കാടാ അതുമതി
:ആദായവില്പന ആണെന്ന് പറയണ്ട
ഉമ്മാക്ക് സങ്കടാവും...
:ആഹ്...
:അല്ല നീയെടുക്കുന്നില്ലേ?
:ഇല്ലടാ എനിക്കുണ്ടല്ലോ..!!!

:അത് ഒക്കെ എന്ന് വാങ്ങിയതാണ്..!!
പൊട്ടാറായിട്ടുണ്ട്....നിയൊന്ന് നോക്ക്
അതിന്റെ കോലം...!!
:അറിയാഞ്ഞിട്ടല്ല, ഇതും വാങ്ങി
വീട്ടിലേക്കുള്ളതും കൂടി വാങ്ങിയാൽ കീശ
കാലിയാകും, പിന്നെ എന്നോടൊന്നും
ആരും വാങ്ങിയില്ലേ എന്ന് ചോദിക്കാറില്ല...
പിന്നെന്താ പ്രശ്നം....!?

(അയാളുടെ മുഖത്ത് ഒരു മങ്ങിയ ചിരിയും
എനിക്ക് കാണാമായിരുന്നു...)

Comments

Popular Posts