മൊക്കന


അക്കരെ കാവിലെ ഉത്സവത്തിന് മൊക്കനയിട്ട രണ്ടു കണ്ണുകൾ ഞാൻ കണ്ടേ, അവളുടെ പൂങ്കവിളോരത്തെ പുഞ്ചിരിയും ഞാൻ കണ്ടേ, ന്റള്ളോ!! എന്തൊരു കണ്ണിത്, എന്തൊരു ചിരിയിതെന്ന് ഞാനും നിനച്ചേ...!!

റബ്ബേ, നെഞ്ചെല്ലാം തണുക്കുന്നു, കണ്ണോ ചിമ്മാനും മടിക്കുന്നു... ഞാനെന്റെ സ്വർഗം കണ്ടെന്നൊരു തോന്നലുദിക്കുന്നു... മുമ്പൊന്നും കിട്ടാത്തൊരു സന്തോഷം പടരുന്നു, ഈ പ്രകൃതിക്കെന്ത് ചന്തം..!! പൂവിനെന്തു ഗന്ധം...!!

തട്ടിലെ നാടകത്തിൽ സീതയോ നീയും രാമനോ ഞാനും... തിക്കിനിടയിലും ഞാൻ നിന്നെ മാത്രം കാണുന്നേ, കാലുകുത്താനിടമില്ലാത്തിടത്ത് നീയും ഞാനുമുള്ളെന്ന് തോന്നുന്നു...

ഉത്സവം കൊഴുക്കുന്നു, മൊക്കനയോ ഇടക്കെപ്പോഴോ ആ വഞ്ചിയിൽ കയറി കരയകലുന്നു... കണ്ണ് ചിമ്മാതെ ഞാൻ ആ കാഴ്ച കാണുന്നു, ഉത്സവത്തിന്റന്ന് എന്റെ ഖൽബാരോ മൊക്കനയിൽ കട്ടു കൊണ്ടുപോയെന്ന് നടാകെ പരക്കുന്നു...

ഉത്സവങ്ങൾ പിന്നേയും വന്നു, മൊക്കനയെ ഞാനും ഓരോ കൊല്ലവും തേടി നടന്നു, കട്ടെടുത്ത് കൊണ്ടു പോയ എന്റെയാ ഖൽബൊന്നു തിരിച്ചു വാങ്ങാൻ... എനിക്കാ കണ്ണുകൾ കാണാൻ...

എന്റെ കണ്ണിൽ പെടാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ഓരോ പ്രാവശ്യവും ഞാനും നിനച്ചു....

മൊക്കന...

Comments

Popular Posts