കൊച്ചൗസേപ്പ്
:എന്റെ ഔസേപ്പേട്ടാ , ഈ നഷ്ടപെടലുകൾക്കൊക്കെ വല്ലാത്തൊരു വേദനയാണല്ലേ...
:നിനക്കെന്താ അങ്ങനെയൊരു ചോദ്യം?
:അല്ല നിങ്ങൾ പണ്ടത്തെ നിരാശ കാമുകനല്ലേ, അതുകൊണ്ട് ചോദിച്ചതാണ്...
:ഹ...ഹ, അതിപ്പോ നഷ്ടപെടലുകളേക്കാൾ വേദന അത് നമ്മൾ തിരിച്ചറിയുന്ന അല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെ പഠിപ്പിക്കുന്നൊരു കാലത്തിനാണ്. കൈയ്യെത്തും ദൂരത്തുള്ളൊരു മനുഷ്യനേയോ സ്വപ്നത്തേയോ എത്തിപ്പിടിക്കാമായിരുന്നിട്ടും നഷ്ടപ്പെട്ടു പോയതിന്റെ വേദന, തിരിച്ചു പിടിക്കാനാവില്ല എന്ന ആ തിരിച്ചറിവിനാണ് നമ്മളെ കൂടുതൽ വേദനിപ്പിക്കാനാവുക...
: ഹ്മ്മ് ചുരുക്കി പറഞ്ഞാൽ ഇപ്പഴും കൊച്ചു ത്രേസ്സ്യ നിങ്ങളെ മനസ്സീന്ന് പോയിട്ടില്ല അല്ലെ...!! ഞാൻ ഇടക്ക് ശ്രദ്ധിക്കാറുണ്ട് കിളിപ്പോയ പോലെയുള്ള നിങ്ങളുടെ ഇരിപ്പ്, ആ നേരം മുഖം കാണണം...
: ഹ ഹഹ ഹാ...
അയാളൊന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് പതിയെ കുറച്ചു നേരം തട്ടി... അയാളുടെ കണ്ണിൽ ചെറിയ കണ്ണുനീർ തുള്ളികളുണ്ടായിരുന്നു, പിന്നെ ഞങ്ങൾ രണ്ടും പേരും മിണ്ടിയില്ല, കാരണം ഇതിലും മനോഹരമായി എങ്ങനെയാണ് അദ്ദേഹം അതിനെ സമ്മതിച്ചു തരിക...
Comments
Post a Comment