യൂട്യൂബ് എന്നെ കൊന്നു!!


തുമ്മി തുമ്മി ഗതികെട്ടപ്പോൾ ഞാൻ അടുത്തുള്ള ഒരാളോട് കാര്യം എന്താണെന്ന് അന്വേഷിച്ചു. അലർജി ആവുമെന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്ന് മറ്റൊരാളോടും കൂടെ ചോദിച്ചു, ഇതേ അഭിപ്രായം തന്നെ പറഞ്ഞ അദ്ദേഹം, ഡോക്ടറെ കാണിക്കാനും ചിലപ്പോൾ മൂക്കിന്റെ വളവും ആകാം എന്ന് സംശയം പ്രകടിപ്പിച്ചു. ഡോക്ടറെ ഒക്കെ കാണാം എന്ന തീരുമാനം മുമ്പേ ഉണ്ടായിരുന്നെങ്കിലും വെറുതെ ഒരു ഉപദേശം തേടി എന്നെയുണ്ടായിരുന്നുള്ളൂ....

അങ്ങനെ ഡോക്ടറെ കാണാൻ പോയി, പോകും വഴിക്ക് ഇനിപ്പോ മൂക്കിന്റെ വളവ് ആകുമോ? സർജറി ഒക്കെ വേണ്ടി വരോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ എന്റെ കരണത്തടിക്കും പോലെ ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു... പിന്നെന്തിനാ മുത്തേ ചേട്ടൻ ഇവിടെ എന്നപോലെ യൂട്യൂബ് ഇങ്ങനെ സ്‌ക്രീനിൽ ഇളിച്ചു കാട്ടി നിൽക്കുന്നുണ്ടായിരുന്നു...ഒന്ന് ഓപ്പൺ ആക്കി നോക്കി....

കൂടുതൽ സ്ക്രോൾ ചെയ്യാൻ നിന്നില്ല, മുമ്പൊക്കെ യൂട്യൂബിൽ കയറുമ്പോൾ വന്ന കാര്യം മറന്നു പോകുന്ന സാഹചര്യം ഉണ്ടായായിട്ടുണ്ടേ... അതുകൊണ്ട് വേറെ ഒന്നിലേക്കും പോകാതെ ഞാൻ ഇത് തന്നെ തപ്പി, അപ്പൊ വീണ്ടും ഡൌട്ട് മൂക്കിന്റെ വളവിന് എന്ത് പറയും? ഇനിപ്പോ ശാസ്ത്രീയ നാമം വല്ലതും ഉണ്ടാകുമോ!? ഏറെ തല പെരുപ്പിക്കാതെ ഗൂഗിൾ ട്രാൻസ്ലേറ്ററുടെ അടുത്തേക്കോടി, കിട്ടിയ ഉത്തരം കോപ്പി പേസ്റ്റ് അടിച്ചു മലയാളം എന്നും ചേർത്തു....

മാർക്കറ്റിൽ മീൻ വെച്ചിരിക്കുന്നത് പോലെ വ്യത്യസ്ത രീതിയിൽ ഒരേ കാര്യം അവതരിപ്പിച്ചിരിക്കുന്നു!! മൂക്കടപ്പോ നിങ്ങൾ അപകടത്തിൽ!!, ഈ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ വൈകാതെ മരിക്കും!! നിങ്ങളൊരു കാൻസർ രോഗിയാണ്!! എന്നിങ്ങനെ പലപല വെറൈറ്റി ഹെഡിങ്ങുകൾ കണ്ടു അമ്പരന്ന ഞാൻ അതിലൊന്ന് എടുത്തു നോക്കി!! ലവൻ പറഞ്ഞു പറഞ്ഞു അവസാനം ഈ വീഡിയോ ഞാൻ എന്തിനാ എടുത്തത് എന്ന് പോലും മനസ്സിലാകാത്ത അവസ്ഥയായി, ചക്ക എങ്ങനെ ഉണ്ടായി എന്നതിന് അടുത്തുള്ള മാവിന്റെ വേര് തൊട്ട് പറഞ്ഞു തുടങ്ങുന്ന അവസ്ഥാ!!

വേറെ ഒരാൾ ദശ വരും എന്ന് പറഞ്ഞു, പിന്നെ അത് കാൻസർ ആകും എന്ന് പിന്നെ ഞാൻ ഗതികെട്ട് മരിക്കും എന്നും...!! വേറെ ചിലർ ഇപ്പൊ 5 മിനിറ്റ് വ്യായാമങ്ങൾ ചെയ്‌താൽ വളവൊക്കെ സ്‌കൈൽ പോലെ നിവരുമെന്ന്!! വേറെ ചില ഒറ്റ മൂലികകളും സർജറിയും പറഞ്ഞു പകുതി ജീവൻ കളഞ്ഞു... ഒടുക്കം എനിക്കെന്നെ തോന്നി എനിക്കെന്തിന്റെ കേടായിരുന്നെന്ന്..!! യൂട്യൂബെ... നല്ല നമസ്കാരം!! ഓക്കേ ബൈ...


Comments

Popular Posts