എനിക്കേറ്റവും പ്രിയപ്പെട്ട നിന്നോട്...


അന്നേ ദിവസം ഇന്നും മറക്കാൻ എനിക്കാവുന്നില്ല, സുഹൃത്തായി കണ്ടിരുന്ന നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്കായി എന്നു വേണം പറയാൻ, എനിക്കെന്ത് പറയണം എന്നറിയില്ലായിരുന്നു... സൗഹൃദത്തിൽ നിന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് ഞാനാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷെ എന്റെ വിശ്വാസം അപ്പാടെ തെറ്റാണെന്ന് അന്ന് എനിക്ക് മനസ്സിലായി...ഞാൻ മനസ്സിലാക്കിയ നീ വേറെയാണോ എന്നെനിക്ക് തോന്നി പോയി, എന്ത് പറയണം എന്നറിയാതെയായി...

നിനക്ക് എന്നോട് അങ്ങനെ ഒരിഷ്ടം തോന്നിയത് എന്ത് കൊണ്ടാണെന്നു എനിക്കറിയില്ല, ചിലപ്പോൾ എന്റെ തെറ്റാവാം, ഞാൻ നിന്നോട് പെരുമാറിയ രീതിയിലെ തെറ്റാകാം അല്ലെങ്കിൽ നിന്റേതും ആകാം, ചില മാറ്റാരിലും കിട്ടാത്ത കംഫർട് കിട്ടിയപ്പോൾ നിനക്ക് അത് പ്രണയമായത്...
എനിക്ക് അങ്ങനെ അല്ലായിരുന്നു, നീ എനിക്ക് ആലോചിക്കാൻ സമയം തന്നു, എന്നെ convience ചെയ്യാൻ നോക്കി, നിന്റെ ആത്മാർത്ഥയിൽ എനിക്ക് സംശയമില്ല, ഞാൻ പരിഗണിക്കുന്നു...

പക്ഷെ അതു പോലെ നീ എന്റെ തീരുമാനത്തേയും അന്ന് മാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, നിന്നോട് സംസാരിച്ചപ്പോഴോ ഇടപഴകിയപ്പോഴോ കാര്യങ്ങൾ പങ്കുവെച്ചപ്പോഴോ ഞാൻ നിന്നെ എന്റെ ജീവിതത്തിൽ വേണം എന്ന് തന്നെയാണ് ആഗ്രഹിച്ചത് പക്ഷെ അതൊരു സുഹൃത്തായിട്ടാണ്, പക്ഷെ നീ അത് മനസിലാക്കിയില്ല, അതിനു ശേഷം നമ്മളിൽ നമ്മളറിയാതെ തന്നെ മൗനം കടന്നു കൂടി, നീ എനിക്ക് അപരിചിതൻ ആകാൻ തുടങ്ങി...

നിന്റെ സ്റ്റാറ്റസുകളിലെ വിരഹം ഞാൻ കാണാറുണ്ട്, എന്നെ മനസ്സിലാക്കാത്തത്തിൽ എനിക്ക് സങ്കടമുണ്ട്, കുറ്റപ്പെടുത്തലുകളല്ലടോ, ശരിക്കും ഇടക്കൊക്കെ ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്, അത് എത്രത്തോളമാണെന്ന് നിനക്കറിയോ? ഒന്ന് സംസാരിക്കാൻ പണ്ടത്തെ പോലെ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാറുണ്ട്, അന്ന് നീ എന്നോട് അത് പറഞ്ഞില്ലായിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്, ഞാൻ എന്റെ ആ പഴയ സുഹൃത്തിനെ മിസ്സ്‌ ചെയ്യുന്നുണ്ടെടോ...

എനിക്കറിയില്ല ഇനി നമ്മൾ പഴയത് പോലെ ആകുമോ എന്ന്, എല്ലാം മറന്നൊന്ന് ചിരിക്കാനാവുമോ കൂട്ടുകൂടാനാവുമോ എന്ന്, എടൊ എനിക്ക് തന്നെ വേണം, നല്ല സുഹൃത്തായി, എന്റെ ആ പഴയ നീയായി, നീ മാത്രമായി, എന്റെ സുഹൃത്തായി...

എന്ന്,
നിന്റെ സുഹൃത്ത്...

Comments

Popular Posts