ആണുങ്ങളെ നിങ്ങൾ ഇവിടെ സേഫ് അല്ല!!


ബസ്സ്റ്റാൻഡിൽ ഇരുന്നൊരു പെണ്ണ് കുറേ നേരമായി നോക്കുന്നത് ശ്രദ്ധിച്ച അയാൾ അവളെയും തിരിച്ചു നോക്കി, പൂവാലൻ എന്ന പേരും ചാർത്തി കേസ് വന്നു!!

തിരക്കുള്ള അങ്ങാടിയിൽ നടക്കുന്നതിനിടെ ഒരാണും പെണ്ണും ഷോൾഡറുകൾ പെട്ടെന്ന് തട്ടി, നീ മുതലാക്കിയതല്ലേ എന്നും പറഞ്ഞു അവൾ ഒറ്റയടി!!ആരും മിണ്ടിയില്ല നീ മുതലാക്കിയതും ആവാലോ എന്ന് പറഞ്ഞു തിരിച്ചടിച്ചു, ആളുകൾ കൂടി കേസ് മാറി..!!

സീറ്റുകൾ മുഴുവനായൊരു ബസ്സിൽ കിട്ടിയ റിസർവേഷൻ സീറ്റിൽ ക്ഷീണം കൊണ്ട് അയാളൊന്ന് ഇരുന്നു, അടുത്ത സ്റ്റോപ്പിൽ ഒരു സ്ത്രീ കയറി, എണീക്കാൻ പറഞ്ഞു, മറ്റു ജനറൽ സീറ്റുകളിൽ മിക്കതിലും സ്ത്രീകൾ ആയിരുന്നു, ആണുങ്ങൾക്ക് റിസർവേഷൻ സീറ്റ്‌ ഇല്ലാത്തതിനാൽ അയാൾ നിന്നു!!

പത്രത്തിൽ ഒരു വാർത്ത വന്നു, പ്രതി ആണായതിനാൽ അവന്റെ പേരും നാടും കൊടുത്തിട്ടുണ്ട്, അടുത്ത വാർത്തയിൽ പ്രതി പെണ്ണായിരുന്നു വയസും നാടും മാത്രമേ കൊടുത്തിട്ടുള്ളൂ...!!

ഏതോ സിനിമയിൽ കണ്ടു, ഞാനിപ്പോ ഒന്ന് നിലവിളിച്ചാൽ ഈ നാട്ടുകാർ മുഴുവൻ തന്നെ തല്ലി കൊല്ലും, ഞാനൊന്ന് ആലോചിച്ചു തിരിച്ചു ആ ആണ് നിലവിളിച്ചാൽ അതായിരിക്കുമോ സംഭവിക്കുക!? ഒരിക്കലുമല്ല....

സേഫ് ആണോ!? നിങ്ങൾക്ക് എന്തൊക്കെയോ ഉണ്ട് ആണുങ്ങളേ , അതുകൊണ്ട് നിങ്ങളൊക്കെ ഈ നാട്ടിൽ ഇങ്ങനെ ജീവിച്ചാൽ മതി!!

Comments

Popular Posts