ബ്രോ ഡാഡിയുടെ കഥ!!


"എന്താണ് മാഷേ ആലോചിച്ചിരിക്കുന്നത്?" എന്ന് ചോദിച്ചു ഞാൻ ചങ്കിന്റെ പുറത്തൊന്ന് കൊട്ടി. "അല്ലെടാ, ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു....", "എന്താണ്!? വല്ല ഭാവിയെ കുറിച്ച് വല്ലതുമാണോ?", "അയ്യേ അതൊന്നുമല്ല!! നീ ബ്രോ ഡാഡി സിനിമ കണ്ടിട്ടുണ്ടോ!?","പിന്നെ പൃഥ്വിരാജ് -മോഹൻലാൽ അല്ലെ!!?","ആഹ് ഞാൻ ആ കഥ ആരുടേത് ആണെന്ന് ആലോചിക്കുകയായിരുന്നു...

"എന്തോന്ന്!?"
"അല്ലെടാ, ഈ ബ്രോ എന്ന് പറഞ്ഞാൽ ബ്രദറിന്റെ ഷോർട്ട് അല്ലെ, അപ്പൊ ബ്രോ സഹോദരൻ, പിന്നെ ഡാഡി, അതായത് അച്ഛൻ അപ്പൊ ബ്രോ ഡാഡി എന്ന് പറഞ്ഞാൽ അച്ഛന്റെ സഹോദരൻ എന്നാവില്ലേ, അപ്പൊ മോഹൻലാലിൻറെ രണ്ടാമത്തെ കുട്ടി ആവും ഉദ്ദേശിച്ചത്, പക്ഷെ കാണുന്നത് പൃഥ്വിയുടെ കുട്ടിയുടെ കണ്ണിലൂടെയാകും... അല്ലെ!?"

"ഏഹ്!?"
"അതായത്, പൃഥ്വിയുടെ കുട്ടി മോഹൻലാലിൻറെ കുട്ടിയെ അല്ലെ ബ്രോ ഡാഡി എന്ന് വിളിക്കുക. അപ്പൊ കഥ കുട്ടികളെ പറ്റിയാണ്.... അല്ലാ, ഇനിപ്പോ അവർ അച്ഛനും മകനും സഹോദരന്മാരെ പോലെ പെരുമാറുന്നത് കൊണ്ടാകുമോ അങ്ങനെ ഒരു പേര് ഇട്ടത്!?"
"എന്റെ പൊന്നോ, നീയൊന്ന് മിണ്ടാതിരിക്കോ!?"

"അല്ലെടാ അങ്ങനെയും ആകാമല്ലോ!?"
"എടാ, നീ ഈ psc question papper ഇടുന്ന സെക്ഷനിലേക്ക് ഒന്ന് ജോലിക്ക് അപേക്ഷിച്ചു നോക്ക് ട്ടോ ചിലപ്പോൾ കിട്ടും!!" എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും സ്കൂട്ടായി!!
ഞാനെന്റെ ജീവനും കൊണ്ടോടി എന്ന് വേണം പറയാൻ, ഓരോരോ ആലോചനകളെ...!!

Comments

Popular Posts