കഞ്ചാവിന്റെ താളിപ്പുംകവിതാസമാഹാരവും!!


ഇന്നലെ നടന്നൊരു രസകരമായ ഒരു സംഭാഷണമാണ് എഴുതാൻ കാരണം. ഇന്നലെ ഒരു സുഹൃത്ത് വന്നു ചോദിച്ചു ഇതൊക്കെ കോപ്പി അല്ലെ എന്ന്, ഞാൻ അതേയെന്നും!! പക്ഷെ ഈ കണ്ട ആളുകളൊന്നും വായിക്കാത്തൊരു ബുക്കിൽ നിന്നാണെന്നും ആരോടും പറയേണ്ടെന്നും ഞാൻ അയാളോട് പറഞ്ഞു, അതൊക്കെ ഒരോ സമയത്ത് കത്തുന്നത് ആണെന്ന് പറഞ്ഞു...

ഉടനെ അടുത്ത ചോദ്യം വന്നു കത്താൻ വല്ലതും ഉണ്ടോ വല്ല കഞ്ചാവോ മറ്റോ...
എനിക്ക് അരിശം കയറിയെങ്കിലും, നമ്മുടെ സമൂഹത്തിൽ ചിലർക്ക് അങ്ങനെ ഒരു ധാരണ ഇല്ലാതില്ല എന്ന് പറയട്ടെ..!! നിങ്ങൾക്ക് ഞാനൊരു കഥ പറഞ്ഞു തരാം, ഞാൻ ആറിൽ പഠിക്കുന്ന സമയത്ത് എന്റെ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടി അവളുടെ ചെറു എഴുത്തുകളുടെ ഒരു പുസ്തകം ഇറക്കി.

അഞ്ചാം ക്ലാസ്സിൽ ആയിരിക്കെ തന്നെ ഞാൻ അവളെ കുറിച്ച് കേട്ടിരുന്നു, മിടുക്കിയാണ്, നന്നായി പഠിക്കും വരക്കും പാടും അതിലുപരി എഴുതും അങ്ങനെ അങ്ങനെ... ഏഴാം ക്ലാസ്സിൽ തന്നെ അവളൊരു ബുക്കും എഴുതി, മുമ്പ് ചോദിച്ച ചോദ്യം കണക്കേ ആലോചിക്കുകയാണെങ്കിൽ അവളുടെ വീട്ടിൽ കഞ്ചാവിന്റെ താളിപ്പ് ആണ് എന്നും കറി വെക്കാറെന്ന് തോന്നുന്നു അല്ലാതെ അവളെങ്ങനെ ഈ ചെറു പ്രായത്തിൽ ഇതൊക്കെ എഴുതി!!!?

ഇനിയും അത്തരം ചിന്തകളെ മാത്രം കെട്ടിപിടിച്ചു മൂഖമായി വിശ്വസിക്കുന്നവരോട്, ഞാൻ എഴുത്തുകാരനല്ല, ഞാൻ സംസാരിക്കുന്ന ആളുകളിൽ നിന്നും യാത്രകളിൽ നിന്നും വോളന്റീർ മേഖലകളിൽ നിന്നും ഞാൻ കണ്ട കാഴ്ചകളെ വരികളാക്കുന്നു എന്ന് മാത്രം. ഇനി എനിക്കറിയാവുന്ന ഒരു ലഹരിയും ഉപയോഗിക്കാത്ത ചില എഴുത്തുക്കാരും ഉണ്ടെന്ന് പറയട്ടെ. ഇതിനൊന്നും അതിന്റെ ആവശ്യം ഇല്ലെടോ!!

Comments

Popular Posts