ജാരന്റെ പൊതി
തെക്കേലെ ജാനൂന്റെ വീട്ടില് ഇപ്പോഴും രാത്രിയിൽ ആളുപോക്കുണ്ടെന്ന് കവലയിലൊരു ചർച്ച വന്നു....
"ഓള് ഇപ്പളും ഉണ്ടോ, ഓൾക്ക് പറയായില്ലെടോ!!"
"ആയ കാലത്ത് ഓളൊരു രംഭയായിരുന്നു...!!" എന്നൊക്കെ ചിലരും ഒരു മുറി ചായയോടൊപ്പം വിസ്മരിച്ചു...
നാട്ടിലൊരു രഹസ്യ സഭ കൂടി, ജാനൂന്റെ രാത്രി പോക്കുകാരനെ പിടിക്കാൻ.
രാത്രിയിൽ പതുങ്ങിയവർ കൂടി, നേരം കൂരിരുട്ടിൽ ആളറിയതൊരാൾ വന്നു, കതകിൽ മുട്ടി, ഉമ്മറത്തൊരു പൊതിയും വെച്ച് മടങ്ങി, ജാനു ഏന്തിപിടിച്ചു വന്നു പൊതിയും എടുത്തു പോയി.
രണ്ടാം ദിവസവും മൂന്നാം ദിവസവും ഇതു തന്നെ നടന്നു, ക്ഷമയോടെ പിടിക്കാൻ...
നാലാം നാൾ ആള് വന്നു പൊതിയും വെച്ചു, ജാനു വാതിൽ തുറന്നില്ല, പിന്നെ ആളും വന്നില്ല...
ദിവസം പോകവേ സഭയിലെ ആളുകൾ കൂടി,
രണ്ടു പേരെയും കാണാതെയായപ്പോൾ വന്നവർ ചെന്ന് പൊതി തുറന്നു, അതൊരു പൊതിച്ചോറായിരുന്നു...
പിറ്റേന്ന് ജാനു മരിച്ചെന്നു നാടകെയറിഞ്ഞു,
ശവം ചീഞ്ഞു നാറും എന്നതിനാൽ നാട്ടിലെ സന്നദ്ധ സേവകരെത്തി, ഒന്ന് വന്നു നോക്കാൻ സഭ കൂടിയ ആളുകൾ പോലും വന്നില്ല...
പൊതി വെച്ചൊരാളും ആരെന്നറിഞ്ഞില്ല..!!
Comments
Post a Comment