കൊച്ചുമ്മ



അവൾക്ക് എട്ട് മാസം വയറ്റിൽ ഉള്ളപ്പോഴാണ് കൊച്ചുമ്മയെ മകൻ നാട്ടിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്. രണ്ടു പേർക്കും അവിടെയാണ് ജോലി... കൊച്ചിയും ഫ്ലാറ്റ് ജീവിതവും കൊച്ചുമ്മയെ ആകെ മുഷിപ്പിച്ചിരുന്നെങ്കിലും കാര്യമാക്കിയില്ല, മക്കളുടെ സന്തോഷം... അല്ലെങ്കിലും അങ്ങേര് പോയതിൽ പിന്നെ മുഷിപ്പും മക്കളുടെ ഇഷ്ടവുമാണ് എല്ലാം...

മരുമകൾ പ്രസവിച്ചു, പിന്നെയും താമസം അവിടെ തന്നെയായി... അവർക്ക് ജോലിക്ക് പോകണ്ടേ...! ഞാനല്ലാതെ മകനെ ആരാ നോക്കാ...!! വൈകാതെ നാട്ടിലെ വീടും പറമ്പും വിറ്റു... അവന്റെ അച്ഛന്റെ ഓർമയായിരുന്നു അവിടെ, എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു...പിന്നെ അതിങ്ങനെ അവിടെ നശിക്കുന്നത് കാണുമ്പോൾ... ഞാൻ അതങ്ങു സമ്മതിച്ചു...

വർഷം മൂന്നു കഴിഞ്ഞപ്പോൾ അവർക്ക് പ്രൊമോഷൻ കിട്ടി, വിദേശത്തു പോകണം, എന്നെ ഒറ്റക്ക് ആക്കാൻ പറ്റാത്തത് കൊണ്ട് വൃദ്ധസധനത്തിൽ ആക്കാം എന്നു തീരുമാനത്തിലായി, വൈകാതെ എന്നേയും കൊണ്ടുപോകും എന്ന് അവർ ഉറപ്പു നൽകിയിരുന്നു.... എന്നെ അതൊന്നും ബാധിച്ചിരുന്നില്ല, കൊച്ചുമോൻ....

അവനെ കാണാതെ എങ്ങനെയാ ഇരിക്കുക!! അവനെ പിരിഞ്ഞിരിക്കാനാവില്ല... അവന്റെ കുറുമ്പും വാശിയും ഒക്കെയായിരുന്നു കുറച്ചു കാലം എന്റെ ജീവിതം.... ഇനിപ്പോ അതുമില്ല...
പോകുമ്പോ അവൻ എന്നെ വന്നു കൊണ്ടു പോകും എന്നൊക്കെ പറയുന്നുണ്ടായിരുന്നു... ഞാനും അവന്റെ മുമ്പിൽ അത്ഭുതത്തോടെ ചിരി അങ്ങ് വരുത്തും...

അവർ പോയി... ആദ്യ ദിവസങ്ങളിൽ നിത്യം വിളിക്കുമായിരുന്നു... പിന്നെ കുറഞ്ഞു വന്നു...
വൃദ്ധസധനത്തിൽ അത്രയും പേർക്കിടയിലും ഞാൻ തനിച്ചായതു പോലെ... ഒരു ദിവസം ടിക്കറ്റുമായി മകൻ വരുന്നതും കാത്തിരുന്നു... കൊച്ചുമോനെ കാണാനായി.... വർഷം മൂന്നു കഴിഞ്ഞപ്പോൾ അവർ ലീവിന് വരുന്നുണ്ടെന്ന് പറഞ്ഞു...

ഡേറ്റ് അടുത്തപ്പോൾ, ലീവ് കിട്ടില്ലെന്ന്‌ പറഞ്ഞു... വീണ്ടും മുഷിപ്പ് എന്നിൽ പടികയറി തുടങ്ങി... പിന്നെയും കൊല്ലം രണ്ടു കഴിഞ്ഞൊരു ദിവസം ഞാൻ ഉണർന്നു മകനും കൊച്ചുമോനും ഒക്കെ എന്റെ മുമ്പിൽ..!!ഞാനേ എണീറ്റുള്ളൂ... എന്റെ ശരീരം എന്നോടൊപ്പമില്ല...

അവസാനം എന്നെ കാണാൻ കൊച്ചുമോൻ വന്നിരിക്കുന്നു...!! എന്റെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു....!!

Comments

Popular Posts