ഉമ്മൂമ്മന്റെ ഡോക്ടർ


തറവാട്ടിൽ കുഞ്ഞ് പിറന്നു,
കരച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു,
പെൺകുഞ്ഞെന്നറിഞ്ഞ ചിലർ
"കെട്ടിക്കണമല്ലോ!!" എന്ന് ചിന്തയെറിഞ്ഞു,
ഉപ്പൂപ്പ കാതിൽ ബാങ്ക് വിളിച്ചു,
ഉമ്മ ആയിഷ കുട്ടിയെ പുണർന്നു ചിരിച്ചു,
ഉപ്പ അബുവും കുഞ്ഞിനെ ചേർത്ത്
നെറ്റിയിൽ ഉമ്മ ചൊരിഞ്ഞു,
ഉമ്മൂമ്മ 'കുഞ്ഞാമിന' എന്ന പേരുമൊഴിഞ്ഞു... 

കാലം ഒരുപാട് കഴിഞ്ഞു,
തറവാട്ടിലെ ഗേറ്റിന് ഒരു ബോർഡും പിറന്നു,
'ഡോക്ടർ കുഞ്ഞാമിന' എന്നൊരു
പേരും കൊടുത്തു,
തറവാടിന് ഡോക്ടറുടെ വീടെന്ന് പരന്നു,
പെണ്ണെന്നു നെറ്റി ചുളിച്ചവർ നിധിയെന്ന്
ഏറ്റു പറഞ്ഞു,
ഉമ്മ ഇന്നും ചേർത്തു പിടിച്ചു,
ഉപ്പ സന്തോഷം കൊണ്ട് നെറ്റിയിൽ ഉമ്മ ചൊരിഞ്ഞു!!

"ഉമ്മൂമ്മാന്റെ കുഞ്ഞാമിന ഡോക്ടറായി" എന്ന് ഫോട്ടോ നോക്കി പറഞ്ഞു.
ഉപ്പൂപ്പയൊന്ന് പുഞ്ചിരി മുഖത്തും പരത്തി,
തറവാടിനാകെ പോരിശയേറി,
പെണ്ണ് പിറന്നാൽ പൊന്നു പിറന്നെന്ന് ആരും കേൾക്കാതാരോ മൂളി...!!

Comments

Popular Posts