ആമയ്ക്ക് പുറംതോടുകൾ അനിവാര്യമോ!?: കാട്ടിലെ പള്ളിക്കൂടങ്ങളിൽ പുറംതോടുകൾക്ക് വിലക്ക്
കാട്ടുമുക്ക് : ആമകൾക്ക് പുറംതോടുകൾ നിർബന്ധമല്ലെന്ന് പറഞ്ഞു ഈനാംപേച്ചികൾ തടഞ്ഞു. തുടർന്നുള്ള പ്രതിഷേധത്തിൽ ആമകൾ കൂട്ടം ചേർന്നു. പ്രതിഷേധങ്ങൾ കൂടുതൽ കടുത്തതോടെ കാട്ടുപോലീസും കാട്ട് അധികാരികളും പ്രശ്നത്തിൽ ഇടപെട്ടു.
എന്നാൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാവാത്തതിനാൽ കാട്ടു കോടതിയുടെ പരിധിയിൽ പ്രശ്നം അവതരിപ്പിച്ചു.
പുറംതോടുകൾ ഇല്ലാതെയും ആമകളെ കണ്ടിട്ടുണ്ടെന്ന് ഈനാംപേച്ചി വിഭാഗത്തിന്റെ വാദത്തെ കോടതി ശരിവെച്ചു. എന്നാൽ ഇത് ഞങ്ങൾക്ക് അനിവാര്യമാണെന്നും പുറംതോടുകൾ തങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ആമകൾ വാദിക്കുന്നുണ്ട്. ഇതിനോടകം കോടതി വിധിക്കെതിരെ ആമകൾ അപ്പീൽ നൽകിയിട്ടുണ്ട്. പുറംതോടുകൾ ജീവസംരക്ഷണത്തിനുള്ള കവചമാണെന്ന 'ആമഖണ്ഡ്യ'ത്തെ കാണിച്ചാണ് നിലവിൽ അപ്പീൽ പോയിരിക്കുന്നത്.
കഥയും കഥസാഹചര്യങ്ങളും തികച്ചും സങ്കൽപ്പികം, മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയിട്ട് യാതൊരു ബന്ധവുമില്ല. മേൽ പറഞ്ഞതിൽ എന്തിനോടെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ കേവലം നിങ്ങളുടെ ചിന്ത മാത്രമാണെന്ന് ഓർമപ്പെടുത്തുന്നു..!!
Comments
Post a Comment