അവരെന്താ പരസ്പരം വിളിക്കാറ്!?
വൈകുന്നേരം കടപ്പുറത്ത് ഇങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ ചർച്ചയിൽ വീട്ടിൽ അച്ഛനെയും അമ്മയേയും കുറിച്ച് തുടങ്ങിയത്, അപ്പോഴാണ് രേഷ്മ പറയുന്നത്, "ഞാൻ ഇതു വരെ എന്റെ അമ്മ അച്ഛനെ പേര് വിളിക്കുന്നത് കേട്ടിട്ടില്ല, മിക്കപ്പോഴും അച്ഛൻ തിരിച്ചും..". ചർച്ചയിലേക്ക് എടുത്തു ചാടിയൊരു വിഷയമായിരുന്നു അത്... പക്ഷെ മിക്കവരും അങ്ങനെയാണ് വീട്ടിൽ എന്ന് സമ്മതിച്ചെങ്കിലും, ചിലർക്ക് വ്യത്യസ്ത്യവുമായിരുന്നു...
ഗീതികയുടെ വീട്ടിൽ പരസ്പരം പേരുകൾ വിളിക്കാറുണ്ട്, കുൽസു പറഞ്ഞത് ഉമ്മ അവളെ ഉപ്പാനെ ഷോർട്ട് ആക്കി പകുതി പേര് മാത്രേ വിളിക്കൂ എന്നാണ്, തിരിച്ചും...
പിന്നെ ചർച്ച മൂർജിച്ചു, അജ്മലും ഫാത്തിമയും രാഹുലും വിവേകും ബദ്റുവും ആയിഷയും ഓരോരുത്തരുടെ വീടുകളിലെ വിളികളെ പറയാൻ തുടങ്ങി....
"നോക്കീം.."
"കുട്ടികളുടെ അച്ഛൻ "
"വീട്ടിലുള്ള ആള് "
"നമ്മടെ ആള് "
"മൂപ്പര്... "
"അതിയാൻ.."
"ഓള് "
"പെരേത്തോൾ "
"ന്റെ പെണ്ണുങ്ങൾ "
അങ്ങനെ നീണ്ടു നീണ്ടു പോകുമായിരുന്നു, സ്വന്തം വീട്ടിലെ മാത്രം അല്ല അയല്പക്കത്തെ വരെ പറഞ്ഞു ചിലർ, ഇതിനിടയിൽ "നോക്കീം എന്ന് വിളിക്കാൻ അച്ഛൻ നോക്കുക്കുത്തിയാണോ!?","വീട്ടിലെ ആൾ എന്ന് വിളിക്കാൻ സെക്യൂരിറ്റി വല്ലോം ആണോ?" എന്നത് പോലുള്ള കൗണ്ടറുകൾ വന്നെങ്കിലും ചിലതൊക്കെ പാളി പോയി...
ചർച്ചയുടെ അവസാനത്തിൽ അറേഞ്ച്ഡ് മാര്യേജ് ആയത് കൊണ്ടാകും എന്നതിനെ ചിലർ എതിർത്തു, ലൗ മാര്യേജിലും ഇങ്ങനെ ഉണ്ടെന്ന് വാദിച്ചു. ചർച്ചകൾ മൂർച്ച കൂടി വന്നെങ്കിലും അവരൊക്കെ പരസ്പര ധാരണയിലും സ്നേഹത്തിലുമാണെന്നതിൽ ആർക്കും സംശയമില്ലായിരുന്നു, ചെറിയ ചെറിയ പിണക്കങ്ങളും ചിരികളുമാണ് അവർ മുന്നേറുകയാണ്...
അല്ലെങ്കിലും സ്നേഹത്തോടെ വിളിക്കാൻ ഒരാളുടെ സർട്ടിഫിയിഡ് നെയിം തന്നെ വേണമെന്നില്ലല്ലോ, വിളികളിലും അടയാളപ്പെടുത്തലുകളിലുമല്ല പ്രകടിപ്പിക്കലിലാണ് കാമ്പുള്ളത്. ഉള്ളലുള്ള സുഗന്ധത്തെ പരത്തുക, അല്ലാത്തതിനെ മറച്ചു പിടിക്കുക...!!
Comments
Post a Comment