കുഞ്ഞൂട്ടന്റെ നിക്കറും പാന്റും


കുഞ്ഞൂട്ടൻ, വയസ്സ് ആറ്, വലിപ്പം അച്ഛന്റെ പാന്റിന്റെ അത്രയും!!. കുഞ്ഞൂട്ടൻ കുറച്ചു കാലായി അച്ഛനെ പോലെ നടക്കാൻ തുടങ്ങിയിട്ട് അച്ഛനെ അനുകരിക്കലാണ് പ്രധാന ഹോബി. അച്ഛന്റെ കുപ്പായം ഇട്ടാണ് നടപ്പൊക്കെ... അതിട്ടാൽ പിന്നെ കുഞ്ഞൂട്ടനെ കാണില്ല കുപ്പായം മാത്രം നടക്കുന്നത് കാണാം.

പക്ഷെ പാന്റ് ഇടാൻ പറ്റില്ല, കുഞ്ഞൂട്ടൻ ഇപ്പോഴും നിക്കറാണ് ഉടുക്കാറുള്ളത്. അങ്ങനെ പാന്റ് ഉടുക്കണമെന്ന് കുഞ്ഞൂട്ടൻ അച്ഛനോട് ആഗ്രഹം പറഞ്ഞു, അച്ഛൻ ചിരിച്ചു കൊണ്ട് വാങ്ങിത്തരാമെന്നും.... ഉടനെ അമ്മ കയറി ഇടപെട്ടു, അവൻ പാന്റ് ഉടുക്കാനുള്ള പറയമൊന്നും ആയിട്ടില്ലെന്ന്!!

അങ്ങനെ അച്ഛനും ശരിയെന്നു മൂളി, അപ്പോഴാണ് ഗൾഫിൽ നിന്ന് മാമൻ വിളിക്കുന്നത്, മാമൻ വരുന്നുണ്ട്, ഫോൺ എടുത്ത ഉടനെ മാമൻ ചോദിച്ചു എന്താ വേണ്ടതെന്നു, ഞാൻ ഉടനെ പറഞ്ഞു, കുഞ്ഞൂട്ടനൊരു പാന്റ്!! മാമനും സമ്മതിച്ചു. അമ്മ അറിയണ്ടാട്ടോ പ്രത്യേകം പറഞ്ഞു...

മാസം ഒന്ന് തികയും മുമ്പേ മാമൻ വന്നു, പെട്ടി പൊളിക്കണം, പാന്റ് ഇടണം എന്തെല്ലാം ആഗ്രഹങ്ങളാണ്, ഇടക്ക് മാമൻ വന്നു പറഞ്ഞു നല്ല ചെങ്ങലയുള്ള പുതിയ ട്രെൻഡ് പാന്റാണത്രേ!! ആവേശം ഇരട്ടിയായി... ഒടുക്കം വിരുന്നുകരൊക്കെ ഒഴിഞ്ഞു, പെട്ടി പൊളിക്കാനായി...

ഓരോ സാധനം ഓരോരുത്തർക്കും കൊടുത്തു, ഓരോ പ്രാവശ്യവും മാമനെ നോക്കും, അപ്പൊ മാമൻ ചിരിച്ചുകൊണ്ട് എനിക്ക് നേരെ ഒരു പൊതി നീട്ടി... ഇതാ കുഞ്ഞൂട്ടന് ചെയിൻ പാന്റ്!! ഇത് കണ്ട അമ്മ ഇതെപ്പോ പറഞ്ഞെന്ന രൂപേണ നോക്കി, ഞാൻ ചിരിച്ചൊന്ന് ഓടി...

കാണാൻ നല്ല കളറായിട്ടുണ്ട്!! പക്ഷെ ഇറക്കം നല്ല കൂടുതലാണ്, മാമന് കറക്റ്റ് അളവ് അറിയില്ലല്ലോ, കുഞ്ഞൂട്ടൻ എന്തായാലും അത് ഉടുത്തു അവർക്ക് മുമ്പിലൊരു ഫാഷൻ ഷോ നടത്തി... അളവ് കൂടുതലായത് കൊണ്ട് അമ്മ പറഞ്ഞു, വലുതാണ് അത് ഏട്ടന് കൊടുക്കാമെന്ന്!!

ഞാൻ സമ്മതിച്ചില്ല, ഒടുക്കം കരച്ചിലായി, അവസാനം മാമൻ വന്നു പറഞ്ഞു, പോട്ടെടാ നിനക്ക് ഞാൻ വേറെ ഒന്ന് വാങ്ങി തരാം, കുഞ്ഞൂട്ടന്റെ പാകത്തിന്... അതിലും സൂപ്പറായിട്ട് ഒന്ന്. ഞാനൊരു ഉമ്മ കൊടുത്തു. മാമൻ ചിരിച്ചു!! ഏട്ടൻ അവിടെ ഫാഷൻഷോ നടത്തുന്നുണ്ട്... എനിക്ക് സങ്കടൊന്നൂല്യ... ന്നാലും ചെറിയൊരു ബെസ്‌മം..!!

Comments

Popular Posts