ന്റുമ്മൂമ്മന്റെ കടല്
ഈ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ കടല് കാണണം എന്ന് പറയുന്നത് കേട്ട കുടുംബക്കാരൊക്കെ പറയും ഉമ്മൂമ്മക്ക് ഭ്രാന്താണെന്ന് ചിലരൊക്കെ സണിയിളകി, ചന്നി കേറിന്നൊക്കെ പറയാറുണ്ട്... എപ്പോഴും പഴയ ഓരോ കാര്യങ്ങൾ ഇങ്ങനെ പിറുപിറുത്തിരിക്കും.
ഒരു ദിവസം ഉമ്മൂമ്മനോട് ഞാൻ ചോദിച്ചു, എന്താ ഉമ്മൂമ്മക്ക് ഇപ്പൊ കടല് കാണാനൊരു പൂതി?. അതൊരു പൂതിയാണ് കുഞ്ഞോനേ, എന്ന് ഉമ്മൂമ്മയും. പിന്നെ പിന്നെ ഉമ്മൂമ്മ പഴയ കഥാകളൊക്കെ പറയും, ഉപ്പൂപ്പയും ഉപ്പയും ഉമ്മൂമ്മന്റെ കുട്ടികാലവും ഒക്കെ... എന്ത് രസാണ് എന്നറിയോ...!!
പണ്ട് ഉപ്പൂപ്പ കൊറേ കടല് കാണിക്കാൻ കൊണ്ടു പോകുമായിരുന്നുത്രെ!! ഉപ്പനെയും കുറേ കൊണ്ടുപോയിട്ടുണ്ട്. ഉപ്പൂപ്പാക്ക് ഭയങ്കര ഇഷ്ടായിരുന്നുവത്രെ കടല്... ഉമ്മൂമ്മ പറയാ, കടല് കാണുമ്പോ ഉപ്പൂപ്പ അടുത്തുള്ള പോലെയാണെന്ന്. ഒരു ദിവസം ഉമ്മൂമ്മനെ ഒന്ന് കടല് കാണിക്കണം...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉമ്മൂമ്മനെ കാണാനില്ല, എല്ലായിടത്തും തപ്പി, അന്വേഷിച്ചു. അടുത്ത വീടുകളും, കുടുംബക്കാരിലുമൊക്കെ. ഒടുക്കം പോലീസിന്റെ വിളി വന്നു കടലിൽ നിന്ന് ഒരു ബോഡി കിട്ടിയത്രെ..!! ഉമ്മൂമ്മയായിരുന്നു...
മയ്യിത്ത് എടുക്കുമ്പോൾ ഉമ്മൂമ്മയൊരു എന്തോ എഴുതിയ കടലാസ് ചുരിട്ടിയിട്ടുണ്ട്... ഞാൻ ആ കടലാസ് എടുത്തു നോക്കി, "കുഞ്ഞോനേ ഉമ്മൂമ്മ കടല് കണ്ടെടാ, നിന്റെ ഉപ്പൂപ്പനെയും കണ്ടെടാ..!!".
ന്റുമ്മൂമ്മാന്റെ കടല്....
Comments
Post a Comment