അന്ത്രുകാക്കാന്റെ പല്ല്
അന്ത്രുക്കാക്ക കിങ്ങിണി നാട്ടിലെ ഇമ്മിണി വലിയ കോടീശ്വരനാ... പേരും പ്രശസ്തിയും അത്രയും വേണമെന്ന് ആകെ കൊതിക്കുന്നവനാ, പക്ഷെ, എന്തെര് പറയാൻ വായയിലെ കോന്ത്രപ്പല്ലുകൾ അന്ത്രുക്കാക്കയെ കോന്ത്രക്കാക്കയാക്കി...
ഇമ്മിണി വിഷമത്തിൽ ഡോക്ടർ കോയയോട് കാര്യം പറഞ്ഞു, കാര്യം പറയാലോ, ഡോക്ടർ കോയ ആളൊരു കേമനാ, ഇത്തിരി കൊനിഷ്ടും ഒത്തിരി ആർത്തിയുമുള്ളൊരു ചാടിയ വയറിന് അവകാശി...
കാര്യം കേട്ടതും, ഡോക്ടർ കോയ വക്രബുദ്ധി ഓടി തുടങ്ങി, "വഴിയുണ്ട് കാക്കേയ്, അന്ത്രുകാക്കേയ്, പല്ലു കളഞ്ഞൊരു പേര് പല്ലു കൊണ്ട് നേടാം..!!" ഇമ്മിണി തലയിലെ കുമ്മിണി ബുദ്ധി കേട്ട് അന്ത്രുകാക്കയുടെ കണ്ണുകൾ തിളങ്ങി..
മാസം ഒന്ന് കഴിഞ്ഞു, കോന്ത്രകാക്കെയ് എന്ന് വിളിച്ച നാട്ടുകാരുടെ മുന്നിലൂടെ വിടർന്നു ചിരിയുമായി അന്ത്രുകാക്ക നടന്നു, സ്വർണ്ണപ്പല്ലുകൾ കണ്ടവരൊക്കെയും ഞെട്ടി, ചിലർ അസൂയപ്പൂണ്ടു, "പണത്തിന്റെ ഹുങ്കെന്ന് " ചായയോടൊപ്പം കടിച്ചിറക്കി!!
Comments
Post a Comment