എത്രയെത്ര പ്രണയങ്ങളെ ചായയിൽ മുക്കി കൊന്നിരിക്കുന്നു !?
കുഞ്ഞനുറുമ്പ് അവരുടെ കുടുംബത്തിലെ ഇളയ സന്തതിയായിരുന്നു...അതുകൊണ്ട് തന്നെ ആവശ്യത്തിലേറെ ലാളനയോടെയാണ് വളർന്നതും....
ജീവിതത്തിൽ അവൻ അത്ര തന്നെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ല... പക്ഷെ കഴിഞ്ഞ വർഷത്തെ പ്രളയം അവന്റെ ജീവിതം തന്നെ തകിടം മറിച്ചു....
അപ്രതീക്ഷിതമായ പ്രളയത്തിൽ അവന് അവന്റെ നാടും വീടും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു...
അങ്ങനെ അവൻ ചെന്നുപെട്ടത് മറ്റൊരു ഗ്രാമത്തിലായിരുന്നു....
അവന്റെ കുടുംബം നഷ്ടപ്പെട്ടതോടെ അവൻ ഒറ്റപെട്ടുപോയി....
പക്ഷെ അവിടെ അവനൊരു കൂട്ടിനെ കിട്ടി... കൊഞ്ഞനുറുമ്പ്...
അവനും ഇതേ അവസ്ഥയിൽ ആയിരുന്നു...
അത് തന്നെയാണ് അവരെ കൂട്ടുകാരാക്കിയതും...
പക്ഷെ അവരുടെ സൗഹൃദത്തിന് ഏറെ ആയുസുണ്ടായിരുന്നില്ല....
ഒരിക്കൽ കുഞ്ഞനുറുമ്പ് വീട്ടിൽ വന്നപ്പോൾ അവിടെയെല്ലാം ഉറുമ്പ്പൊടി വിതറിയിരിക്കുന്നു....
അവിടെ കൊഞ്ഞനുറുമ്പ് മരിച്ചു കിടക്കുന്നത് കണ്ടു...
ഈ കാഴ്ച്ച കുഞ്ഞനെ വല്ലാതെ തളർത്തി...
തനിക്ക് പ്രിയപെട്ടവരെല്ലാം തനിക്ക് നഷ്ടപ്പെട്ടു പോകും എന്ന ചിന്ത അവനിൽ ഉടലെടുത്തു....
പിന്നീടങ്ങോട്ട് ജീവിതം ജീവിച്ചു തീർക്കുക എന്നതുപോലെയായിരുന്നു...
ഒരിക്കൽ സോമന്റെ വീട്ടിലെ ശർക്കര ഭരണിയിൽ നിന്ന് തന്നെ അവൾ ശ്രദ്ധിക്കുന്നത് അവൻ മനസ്സിലാക്കി...
തനിക്ക് അവളെ അറിയാം....
കുഞ്ഞിയുറുമ്പ്....
മുമ്പും പല പ്രാവശ്യം കണ്ടിട്ടുണ്ട്, താൻ അവളെ ശ്രദ്ധിച്ചിട്ടുമുണ്ട്....
എനിക്കറിയാം അവളെ എനിക്കിഷ്ടമാണ്...
കൊഞ്ഞനോട് താൻ അത് പറഞ്ഞതുമാണ്....
കൊഞ്ഞന്റെ ഓർമ്മകൾ അവനെ ചിന്തയിൽ നിന്ന് ഉണർത്തി....
ഇല്ല, വേണ്ട തനിക്ക് പ്രിയപെട്ടതെല്ലാം നഷ്ടപെട്ടിട്ടേയുള്ളു.... കുടുംബം... കൊഞ്ഞൻ....
പക്ഷെ അവൾക്ക് അങ്ങനെ അല്ലായിരുന്നു....
അവളും കുഞ്ഞനെ ഒരുപാട് ഇഷ്ടപെടുന്നുണ്ടായിരുന്നു.... ഒരിക്കൽ പറയാനിരിക്കെയാണ് കൊഞ്ഞന്റെ മരണം.... അത് അവളെ അതിൽ നിന്ന് പിൻവലിച്ചു....
പക്ഷെ ഇന്ന് പറയുമെന്നുറപ്പിച്ച് തന്നെയായിരുന്നു അവളുടെ വരവ്...
അവൾ അടുത്തേക്ക് ചെന്ന് തന്നെ പ്രണയം പറഞ്ഞു...
ഇത് കേട്ട കുഞ്ഞന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു....
അവൻ ഒഴിഞ്ഞു മാറി....
പക്ഷെ തുടർച്ചയായുള്ള അവളുടെ സാന്നിദ്ധ്യം അവനെ അവളിലേക്ക് അടുപ്പിച്ചു....
പിന്നീടങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു.....
മാവിന്റെ വേരുകളിലും, പ്ലാവിലകളും ഒക്കെയായിരുന്നു അവരുടെ സ്ഥിര സല്ലാപകേന്ദ്രങ്ങൾ....
എങ്കിലും കുഞ്ഞന് അവളെ നഷ്ടപ്പെടുമോ എന്നൊരു ഭയമുണ്ടായിരുന്നു...
അന്ന് അവർ അബുവിന്റെ വീട്ടിലെ പഞ്ചസാര പത്രത്തിൽ പഞ്ചസാര കഴിക്കുകയായിരുന്നു....
പെട്ടെന്നൊരു കുലുക്കം !!!
അബു ഒരു സ്പൂൺ പഞ്ചസാര എടുത്തതാണ്.... പക്ഷെ കുഞ്ഞി അതിൽ പെട്ടു !!!
അവൾ ഒരുപാട് രക്ഷപെടാൻ നോക്കി.... കുഞ്ഞനുറുമ്പ് അവളുടെ പിന്നാലെ ഓടിയെങ്കിലും അവൻ പുറത്ത് കടക്കും മുമ്പേ അബു പാത്രം മൂടിവെച്ചു....
താൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു....
അബു അവളോടുകൂടിയ പഞ്ചസാര തിളച്ചുമറിയുന്ന ചായിലേക്കിട്ടു....
കുഞ്ഞനൊരു നോക്കുകുത്തിയെ പോലെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ...
അവളുടെ അവസാനത്തെ നോട്ടം അവന്റെ കണ്ണുകളിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു....
തിളച്ചു മറിയുന്ന ചായയിൽ വെന്തുരുകുമ്പോഴും അവൾ അവനെ നോക്കി കൊണ്ടിരുന്നു....
അങ്ങനെ പതിയെ മരണത്തിന് കീഴടങ്ങി...
എത്രയെത്ര പ്രണയങ്ങളെ നമ്മൾ ചായയിൽ മുക്കി കൊണ്ടിരിക്കുന്നു !?
https://www.instagram.com/p/CD8Pe53Fn0O/?igshid=14nce1lgjbvsp
Insta | _chithalukal
Comments
Post a Comment